സൂപ്പർ ഹിറ്റ് ചിത്രം ‘വിക്രം’ മിലെ പാട്ടിന് ചുവടുവെച്ച് നടൻ ജോജു ജോർജും മകളും. മകൾ പാത്തുവിന് ഒപ്പമാണ് ജോജു ജോർജ് ചുവടു വെച്ചത്. പാത്തു തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അച്ഛനൊപ്പമുള്ള ഡാൻസ് പങ്കുവെച്ചത്. ‘ആരംഭിക്കാലാമ… അപ്പ പാത്തു ഡാൻസ്’ എന്ന അടിക്കുറിപ്പോടെയാണ് പാത്തു വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. നിരവധി പേരാണ് പാട്ടിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. ഡാൻസ് അടിപൊളിയെന്നും, നല്ലതാണെന്നും നിരവധി പേരാണ് കമന്റ് ബോക്സിൽ കുറിച്ചത്. ‘പാത്തുമോൾ പൊളിച്ചു’, ‘പാത്തു യു റോക്ക്’, ‘പൊളി ജോജു’ എന്നിങ്ങനെയും പോകുന്നു കമന്റുകൾ.
ഇതിനു മുമ്പും പാത്തുവിന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് മകളുടെ ഡാൻസ് പകർത്തിയത് ജോജു ജോർജ് ആയിരുന്നു. മകളുടെ സമീപത്ത് നിന്ന് ഡാൻസ് ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോ ജോജു തന്നെയാണ് അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിനിമ കഴിഞ്ഞുള്ള ഒഴിവു സമയങ്ങൾ കൂടുതലും കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന ജോജു കുടുംബവിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
ഇയാൻ, ഇവാൻ, സാറ എന്നിങ്ങനെ മൂന്ന് മക്കളാണ് ജോജുവിനുള്ളത്. ഇവരെ അപ്പു, പപ്പു, പാത്തു എന്നാണ് വീട്ടിൽ വിളിക്കുന്നത്. 1995ൽ മഴവിൽ കൂടാരം എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് ജോജു ജോർജ് അഭിനയം ആരംഭിച്ചത്. 2018ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇത് ജോജുവിന്റെ കരിയറിലെ തന്നെ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…