നീലത്താമരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടനാണ് കൈലാഷ്. പിന്നീടും നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ മിഷൻ സി എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹമെടുത്ത ഒരു റിസ്ക്ക് പ്രേക്ഷകരിൽ നിന്നും അദ്ദേഹത്തിന് കൈയ്യടികൾ നേടിക്കൊടുക്കുന്നു. ചിത്രത്തിന്റെ സംവിധായകൻ വിനോദ് ഗുരുവായൂർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മിഷൻ സി യുടെ ചിത്രീകരണത്തിന് ഇടക്ക് വളരെ വേഗത്തിൽ ഓടി കൊണ്ടിരിക്കുന്ന ബസിന് മുകളിലേക്കു ഓടി കൊണ്ട് ഇരിക്കുന്ന മറ്റൊരു വാഹനത്തിൽ നിന്നും ബസിലേക്ക് എടുത്ത് ചാടുന്ന രംഗം ഷൂട്ട് ചെയ്യുക ആയിരുന്നു ഞങ്ങൾ. കൈലാഷ് എന്ന യുവനടൻ ആണ് ആ സീൻ അഭിനയിക്കുന്നത്. ബസിനു മുകളിൽ ക്യാമറയുമായി ഞങ്ങൾ ഷൂട്ടിംഗ് ആരംഭിച്ചു. സേഫ്റ്റി ഉപകരണങ്ങൾ ഇല്ലാത്തത് കൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഈ ഭാഗങ്ങൾ ഷൂട്ട് ചെയ്‌തിരുന്നത്. അത് കൊണ്ട് തന്നെ അടുത്ത വാഹനത്തിൽ നിന്ന് ചാടുന്നതിന്റെ ആക്ഷൻ കാണിച്ചാൽ മതിയെന്നും ബസിന്റെ മുകളിലേക്കു ചാടുന്ന രംഗം CG ചെയ്യാമെന്നും ഞാൻ നിർദേശിച്ചിരുന്നു. ക്യാമറ ഓൺ ആയി. ബസിനോടൊപ്പം ഓടിയിരുന്ന വാഹനത്തിന്റെ മുകളിൽ ഒരു പ്രേത്യേക ബാലൻസോഡ് കൂടി കൈലാഷ് നിൽക്കുന്നു. ഞാൻ ആക്ഷൻ പറഞ്ഞു. പെട്ടെന്നു ആണ് അത് സംഭവിച്ചത്. ഓടികൊണ്ടിരിക്കുന്ന രണ്ട് വാഹനങ്ങൾക്കുമിടയിൽ ഒരു വാഹനത്തിൽ നിന്ന് ബസിലേക്ക് കൈലാഷ് എടുത്ത് ചാടി. എന്തു സംഭവിക്കുമെന്നറിയാതെ ഞങ്ങൾ എല്ലാം ടെൻഷൻ ആയി നിന്ന ഒരു നിമിഷം. ആടിയുലഞ്ഞ് കൊണ്ടിരുന്ന ബസിന്റെ മുകളിൽ കൈലാഷ് ബാലൻസോടെ എത്തി നിൽക്കുന്നു. ഒരു സേഫ്റ്റി ഉപകരണവും ഇല്ലാതെ പെർഫെക്ഷന് വേണ്ടി ഇത്രയും റിസ്ക് എടുത്ത കൈലാഷിനു മിഷൻ സി യുടെ ആശംസകൾ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…