ഉലകനായകൻ കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. ജൂൺ മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. കമൽ ഹാസന്റെ മാത്രമല്ല ‘വിക്രം’ സിനിമ വിജയ് സേതുപതിയുടെയും ഫഹദ് ഫാസിലിന്റെയും ആണെന്ന് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെട്ടു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, ചിത്രത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ പറഞ്ഞ വാക്കുകൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ചിത്രം ബ്ലോക്ക് ബസ്റ്റർ ആയിരിക്കുമെന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഉദയനിധിയുടെ പ്രതികരണം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ചിത്രം തിയറ്ററിൽ പോയി കാണാൻ പ്രേരിപ്പിക്കും എന്നായിരുന്നു കമൽ ഹാസന്റെ മറുപടി.
അതേസമയം, സോഷ്യൽ മീഡിയയിലും വിക്രം സിനിമയെ പ്രകീർത്തിച്ച് അഭിപ്രായങ്ങൾ എത്തിക്കഴിഞ്ഞു. ഒന്നും നോക്കണ്ട മക്കളേ ഇപ്പൊ തന്നെ ടിക്കറ്റ് എടുത്തു വെച്ചോ… ഇല്ലെങ്കിൽ ടിക്കറ്റ് കിട്ടീന്ന് വരില്ല..! കമൽഹാസന്റെ സ്ക്രീൻ പ്രെസെൻസ്, ഫൈറ്റ് ഒക്കെ ചുമ്മാ തീ’ ചിത്രം കണ്ടു കഴിഞ്ഞതിനു ശേഷം ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ലോകേഷിന്റെ തന്നെ ചിത്രമായ കൈതിയുമായും ചിത്രത്തിന് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമ കണ്ടിറങ്ങിയവർ സിനിമയ്ക്ക് പോകുന്നതിനു മുമ്പ് കൈതി ഒന്നുകൂടി കാണുന്നത് നല്ലതായിരിക്കും എന്ന് കുറിച്ചിട്ടുണ്ട്. കൈതിയിലെ ചില കഥാപാത്രങ്ങളുടെ പേരുകൾ കടമെടുക്കുന്നതിനായി കൈതിയുടെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സിനെ ലോകേഷ് സമീപിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആക്ഷൻ എന്റർടയിനറായാണ് ഒരുക്കിയിരിക്കുന്നത്. സംഭാഷണങ്ങൾ ഒരുക്കിയത് ലോകേഷ് കനകരാജും രത്നകുമാറും ചേർന്നായിരുന്നു. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, അർജുൻ ദാസ്, ചെമ്പൻ വിനോദ് എന്നിവരാണ് അഭിനേതാക്കൾ. സൂപ്പർതാരം സൂര്യ അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…