‘ഇത്തരമൊരു കത്തുന്ന പ്രശ്നം കൈകാര്യം ചെയ്തതിന് അഭിനന്ദനങ്ങൾ’; ‘എതർക്കും തുനിന്തവൻ’ ചിത്രത്തെ അഭിനന്ദിച്ച് കാർത്തി

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴ് നടൻ സൂര്യയുടെ ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. പാണ്ഡിരാജ് സംവിധാനം ചെയ്ത ‘എതർക്കും തുനിന്തവൻ’ എന്ന ആക്ഷൻ ചിത്രത്തിന് തിയറ്ററിൽ വൻ വരവേൽപ്പ് ആണ് ലഭിച്ചത്. സഹോദരൻ സൂര്യയുടെ ചിത്രത്തിന് കൈ അടിച്ചിരിക്കുകയാണ് അനിയൻ കാർത്തിയും. ട്വിറ്ററിലാണ് കാർത്തി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇത്തരമൊരു കത്തുന്ന പ്രശ്നം കൈകാര്യം ചെയ്തതിനും വിലക്കപ്പെട്ട ഒരു വിഷയത്തിൽ സംഭാഷണം ആരംഭിച്ചതിനും അഭിനന്ദനങ്ങൾ എന്ന് കാർത്തി കുറിച്ചു. കുടുംബങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും കാർത്തി കുറിച്ചു.

ഒരു മാസ് ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേർത്താണ് ‘എതർക്കും തുനിന്തവൻ’ ഒരുക്കിയിരിക്കുന്നത്. ചിത്രം കൈകാര്യം ചെയ്യുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. എന്നാൽ, ഒരു മാസ് മസാല ചിത്രത്തിന്റെ എല്ലാ ചേരുവകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ണബീരാൻ എന്ന സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു അഭിഭാഷകനായാണ് ചിത്രത്തിൽ സൂര്യ പ്രത്യക്ഷപ്പെടുന്നത്. സമൂഹത്തിന്റെ കാര്യങ്ങൾക്കായി മുന്നിൽ നിൽക്കുമ്പോഴും ഒരു ദുരന്തം വേട്ടയാടുന്ന കുടുംബമാണ് കണ്ണബീരാന്റേത്. ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ ഉണ്ടാകുന്ന ചില സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ചില കാര്യങ്ങളുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ചുരുക്കത്തിൽ കണ്ണബീരാൻ എന്ന അഭിഭാഷകന്റെ ഒറ്റയാൾ പോരാട്ടം കൂടിയാണ് ഈ ചിത്രം.

പാണ്ഡിരാജ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. പ്രിയങ്ക മോഹന്‍ ആണ് ചിത്രത്തിൽ നായിക. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ഡിരാജ്. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ നാൽപതാമത് ചിത്രമാണ് എതര്‍ക്കും തുനിന്തവന്.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago