വില്ലനായും സഹനടനായും മലയാള സിനിമയില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് കൊല്ലം തുളസി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്. ഒരു നടിയുടെ മുകളില്‍ നഗ്നനായി കിടക്കേണ്ടിവന്ന അനുഭവമാണ് കൊല്ലം തുളസി തുറന്നു പറയുന്നത്.
ഒരു സിനിമയുടെ ചിത്രീകരണ സമയത്താണ് അത് സംഭവിക്കുന്നത്. മുക്കുവനായിട്ടായിരുന്നു ചിത്രത്തില്‍ താന്‍ അഭിനയിച്ചത്. മകളെ കാണാതായതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിക്കുന്ന ഭാര്യയെ രക്ഷിക്കുന്നതായിരുന്നു ആ സീന്‍. അങ്ങനെ ആ രംഗം ഷൂട്ട് ചെയ്യാനായി സംവിധായകന്‍ ആക്ഷന്‍ പറഞ്ഞു. ഭാര്യയെ രക്ഷിക്കാനായി താന്‍ കടലിലേക്ക് എടുത്തുചാടി. തുടര്‍ന്ന് തങ്ങള്‍ രണ്ട് പേരും കരയില്‍ വന്ന് കുറഞ്ഞു നേരം ഇരുന്നു. തിരയൊക്കെ മാറിയപ്പോള്‍ താന്‍ ധരിച്ചിരുന്ന മുണ്ട് കാണുന്നുണ്ടായിരുന്നില്ല. അത് തിരകൊണ്ടുപോയിരുന്നു. അന്ന് താന്‍ അടിവസ്ത്രം ധരിച്ചിട്ടുണ്ടായിരുന്നില്ല. ഈ ഷോട്ട് കഴിഞ്ഞ് നനഞ്ഞത് ധരിച്ച് നടക്കണമല്ലോ എന്നോര്‍ത്ത് അടിവസ്ത്രം ഊരി കോസ്റ്റ്യൂമറുടെ കയ്യില്‍ കൊടുത്തിരുന്നു. അത് മറ്റാരും അറിഞ്ഞിരുന്നില്ല. ഷോട്ട് കഴിഞ്ഞപ്പോള്‍ താന്‍ നടിയുടെ മുകളില്‍ നഗ്‌നനായി കിടക്കുകയായിരുന്നു. വല്ലാത്തൊരു സിറ്റുവേഷനായിരുന്നു അതെന്നും കൊല്ലം തുളസി പറഞ്ഞു.
സിനിമയില്‍ ബലാത്സംഗ സീനുകള്‍ ചെയ്യാന്‍ താത്പര്യം ഇല്ലാത്ത നടനാണ് താന്‍. അങ്ങനുള്ള അവസരങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ താന്‍ അത് സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. താന്‍ അഭിനയിക്കുന്ന സീനുകള്‍ തന്റെ കുടുംബത്തിനും കാണാന്‍ പറ്റുന്ന രീതിയിലെ അഭിനയിക്കൂ എന്ന് താന്‍ തീരുമാനിച്ചിരുന്നു. സ്ഥിരം ബലാത്സംഗ സീനുകളില്‍ അഭിനയിക്കുന്ന നടന്മാരുണ്ട്. അവര്‍ക്കത് ഹരമാണ്. തനിക്കതിന്റെ ആവശ്യമില്ല. അതൊരു പാപകര്‍മമാണ്. അത്തരം സീനുകള്‍ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായം. ഇത്തരം സീനുകള്‍ സംവിധായകര്‍ ഉള്‍പ്പെടുത്തുന്നത് കളക്ഷന്‍ കൂട്ടാനാണെന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…