‘രണ്ടുപേരും ചെയ്തത് അവരവരുടെ ജോലിയാണ്; ദുർഗയെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു’: ദുർഗ കൃഷ്ണയ്ക്ക് പിന്തുണയുമായി കൃഷ്ണ ശങ്കർ

നടൻ കൃഷ്ണ ശങ്കറും നടി ദുർഗ കൃഷ്ണയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് കുടുക്ക്. കഴിഞ്ഞദിവസം ആയിരുന്നു കുടുക്ക് 2025 സിനിമയുടെ ഔദ്യോഗിക ടീസർ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. ഗാനത്തിലെ ചില രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കൃഷ്ണ ശങ്കറും ദുർഗയും ഒരുമിച്ചുള്ള ചില രംഗങ്ങൾക്ക് ദുർഗയെയും അവരുടെ വീട്ടുകാരെയും മോശമായി സംസാരിക്കുന്ന തരത്തിൽ ആയിരുന്നു സോഷ്യൽ മീഡിയയിലെ ചില കമന്റുകൾ. എന്നാൽ, ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കൃഷ്ണശങ്കർ. രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണെന്നും ഇത്തരത്തിലുള്ള കമന്റുകൾ എഴുതുമ്പോൾ ഒരു നിമിഷം മുമ്പ് നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുകയെന്നുമാണ് കൃഷ്ണ ശങ്കർ കുറിച്ചത്.

കൃഷ്ണ ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, ‘ഇന്ന് കുറച്ചു നേരം മുമ്പ് ദുർഗ കൃഷ്ണയുടെ ഒരു കോൾ വന്നു .ഞങ്ങൾ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീൻ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുർഗ്ഗയെയും അവരുടെ ഹസ്ബൻഡ് ആയ അർജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു. ഇതിൽ കൂട്ടുപ്രതിയായ ഞാൻ എന്റെ വീട്ടിൽ കുട്ടികളെയും കളിപ്പിച്ച് ഭാര്യയായി സുഖമായി ഉറങ്ങാൻ പോകുന്നു. രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്. പക്ഷെ വിമർശനം മുഴുവൻ സ്ത്രീയായ ദുർഗ കൃഷ്ണയ്ക്കാണ് . ഇതിനു മുമ്പ് ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട് , പക്ഷെ അതിൽ അഞ്ച് ലിപ് ലോക്കുമുണ്ട് എന്ന് പറഞ്ഞാൽ ലിപ്‌ലോക്കിന്റെ ആശങ്കകൾ മാറ്റിവച്ച് ഒരു സെക്കൻഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാൻ ചെയ്യാം. കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം.

പക്ഷെ അത് തന്നെ ഇവർക്ക് വരുമ്പോൾ കഴിഞ്ഞ പടത്തിൽ ഇതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന മോശം experience കൊണ്ട് ആ സിനിമ തന്നെ ഇവർ ഉപേക്ഷിക്കേണ്ടി വന്നാൽ അത് അവരുടെ ഏറ്റവും വല്യ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും . ഇതിനൊരു മാറ്റം നമ്മൾ തന്നെ കൊണ്ട് വരണം , നട്ടെല്ലില്ലാത്തവൻ എന്നവരുടെ ഭർത്താവിനെ പറയുമ്പോൾ എത്ര ആളുകൾ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്നേഹവും വിശ്വാസവും അവർ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവർ. അതുകൊണ്ട് ഇത്തരത്തിലുള്ള കമന്റുകൾ എഴുതുമ്പോൾ ഒരു നിമിഷം മുമ്പ് നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക.’ കഴിഞ്ഞ ദിവസം റിലീസ് ആയ കുടുക്ക് ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago