മിന്നൽ മുരളിയിലെ ചായക്കട നടത്തുന്ന പൈലിയെ പ്രേക്ഷകർ മറന്നുപോകാൻ യാതൊരുവിധ സാധ്യതയുമില്ല. കാരണം, അത്രയേറെ പലപ്പോഴായി പ്രേക്ഷകർ ആ കഥാപാത്രത്തെ വെറുത്തിട്ടുണ്ട്. എന്നാൽ, മിന്നൽ മുരളി ചിത്രീകരണത്തിനിടയിൽ ‘പൈലി’ എടുത്ത ഒരു തീരുമാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കെ എസ് പ്രതാപൻ എന്ന നടനാണ് പൈലി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയത്. സിനിമയുടെ ക്ലൈമാക്സ് ഫൈറ്റിൽ ഡ്യൂപ്പില്ലാതെ ശരീരം തീപിടിപ്പിച്ച് അഭിനയിച്ചതിന്റെ അനുഭവം തുറന്നു പറയുകയാണ് അദ്ദേഹം.
അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഈ രംഗം സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദറിന്റെയും സംവിധായകൻ ബേസിൽ ജോസഫിന്റെയും ശക്തമായ പിന്തുണ ഉള്ളതിനാലാണ് അഭിനയിച്ച് തീർത്തതെന്ന് പ്രതാപൻ വ്യക്തമാക്കി. ഡ്യൂപ്പില്ലാതെ അഭിനയിച്ചതിനെക്കുറിച്ച് പ്രതാപൻ പറയുന്നത് ഇങ്ങനെ, ‘സിനിമയിൽ ഈ തയാറെടുപ്പ് എടുത്ത് ചെയ്തത് ഒരഞ്ച് നിമിഷം ഇല്ല, പക്ഷേ ഒരു കാര്യം ചെയ്തു എന്ന തോന്നിയ നിമിഷമായിരുന്നു. കർണാടകയിലെ ഒരു വിദൂര ഗ്രാമത്തിൽ സെറ്റിട്ട്, ഷിബു നാട് മുഴുവൻ കത്തിച്ച് താണ്ഡവമാടുമ്പോൾ എന്റെ പൈലിയേയും കത്തിക്കുന്നുണ്ട്. അതെടുക്കാനായിരുന്നു ഈ തയാറെടുപ്പ്’ – പ്രതാപൻ വ്യക്തമാക്കുന്നു.
‘ലൊക്കേഷനിൽ എത്തി അവസാനനിമിഷമാണ് എനിക്കും തീ പിടിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞത്. അജഗജാന്തരത്തിൽ വെച്ച് ആയിരുന്നു സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദറുമായി പരിചയപ്പെട്ടത്. പഴയ പരിചയം പുതുക്കിയിട്ട് സ്റ്റണ്ട് മാസ്റ്റർ എന്നോട് ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതായത് നിന്ന് കത്തണം. തീരുമാനം അറിയിക്കാൻ രണ്ടു മിനിറ്റ് ചോദിച്ചു. ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ എല്ലാ സുരക്ഷിതവും ഉണ്ടെന്ന തോന്നലുണ്ടെങ്കിൽ ചെയ്യാൻ പറഞ്ഞു. സ്റ്റണ്ട് മാസ്റ്ററോണ്ട് എന്റെ ശരീരത്തിന് എത്ര ശതമാനം ഗാരണ്ടി എന്ന് ചോദിച്ചപ്പോൾ ഇരുന്നൂറ് ശതമാനം എന്നായിരുന്നു മറുപടി. തുടർന്ന് ചെയ്യാമെന്ന് സമ്മതിച്ചു’ – പ്രതാപൻ പറഞ്ഞു.
ശരീരം മുഴുവൻ തുണി ചുറ്റി ആ കൊടുംതണുപ്പത്ത് സുരക്ഷയ്ക്ക് വേണ്ടി തുണിക്കുള്ളിലേക്ക് ശരീരത്തിലേക്ക് സോഡ കുപ്പിക്കണക്കിന് ഒഴിച്ചു. ധൈര്യത്തിനും തണുപ്പിനെ പ്രതിരോധിക്കാനും രണ്ട് പെഗ് ചോദിച്ചെങ്കിലും ‘പ്രതാപേട്ടൻ പെഗ് ചോദിക്കുന്നുണ്ടേ’ എന്ന സന്ദേശം തലങ്ങും വിലങ്ങും പറയുന്നത് കേട്ടതല്ലാതെ പെഗ് തന്നെ തേടി വന്നില്ലെന്നും പ്രതാപൻ പറയുന്നു. രണ്ടാമത്തെ ടേക്കിന് ഓക്കേ ആയപ്പോൾ ചുറ്റും നിന്നവർ കൈയടിച്ചു. അതേസമയം, ഈ സീൻ സിനിമയിൽ എത്ര സമയമുണ്ടെന്ന ആശങ്ക തനിക്കില്ലെന്നും ഓരോ വിജയത്തിന് പിന്നിലും ഒരു റിസ്ക്ക് എലമെന്റ് ഉണ്ടാകുമെന്ന് താൻ മനസിലാക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…