ചെറിയ കാര്യങ്ങൾക്ക് പോലും ആളുകൾ വയലന്റ് ആകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ ഇങ്ങനെ പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യത്തെ പലരും അഭിപ്രായ ദുസ്വാതന്ത്ര്യമായിട്ടാണ് ഉപയോഗിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ തുറന്നു പറഞ്ഞു. അതിനോട് തനിക്ക് വിയോജിപ്പാണുള്ളത്. കാര്യങ്ങള്‍ മനസിലാക്കാതെയാണ് അഭിപ്രായം പറയുകയെന്നും അവരുടെ അഭിപ്രായങ്ങളാണ് ശരി എന്ന രീതിയിലാണ് സംസാരിക്കുകയെന്നും താരം വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളില്‍ സംഭവിക്കുന്നതും അത് തന്നെയാണെന്നും അതിന് ഏതെങ്കിലും രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അത് എല്ലാ രീതിയിലും ഫീല്‍ഡിലും ബാധിക്കുന്നുണ്ടെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
അതേസമയം, അമ്മ സംഘടനയുടെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന യുവതാരങ്ങൾക്ക് എതിരെ നടപടി ഉണ്ടാകുമെന്ന വിഷയത്തിലും താരം പ്രതികരിച്ചു. രണ്ടു വർഷം തുടർച്ചയായി താരങ്ങൾ സഹകരിക്കാതിരുന്നാൽ നടപടിയെടുക്കുമെന്നും ഇൻഷുറൻസ് പരിരക്ഷയിൽ നിന്നും ഒഴിവാക്കുമെന്നും ആയിരുന്നു സംഘടനയുടെ കഴിഞ്ഞ യോഗത്തിൽ തീരുമാനമായത്. എന്നാൽ, ഇത് സംബന്ധിച്ച അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും അമ്മയുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം ഭാരവാഹികളെ താൻ അറിയിച്ചിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
താൻ സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് അമ്മയുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. കഴിഞ്ഞ പ്രാവശ്യം സര്‍ജറിയും കാര്യങ്ങളുമായി തിരക്കിലായിരുന്നു. ഈ തവണ ദുബായിലായിരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളായിരുന്നു കൂടുതലും. അതുകൊണ്ടാണ് യോഗങ്ങളില്‍ പങ്കെടുക്കാത്തതെന്ന് അറിയിച്ചിരുന്നു. സംഘടനയിൽ ഇപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ശ്രദ്ധിക്കാറില്ലെന്നും സിനിമയിലാണ് ഇപ്പോൾ ശ്രദ്ധയെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. സംഘടനയിലെ കാര്യങ്ങൾ അതിന്റേതായ ആളുകള്‍ ഇടപെട്ട് മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…