രാജ്യത്തിന്റെ തീവണ്ടിയാത്രയിൽ വലിയ മാറ്റം വരുത്തിയ ഒന്നാണ് വന്ദേ ഭാരത്. കേരളത്തിന്റെ തെക്കു-വടക്കു ദൂരം വേഗത്തിൽ ഓടിയെത്താം എന്നതു തന്നെയാണ് വന്ദേ ഭാരതിനെ പ്രത്യേകതയുള്ളതാക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ വന്ദേഭാരതിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതിൽ യാത്ര ചെയ്തത്. കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിലും സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തിലും പങ്കെടുത്ത ശേഷമാണ് ചാക്കോച്ചൻ കൊച്ചിക്ക് പുറപ്പെട്ടത്. തൻ്റെ പുതിയ ചിത്രമായ ചാവേറിൻ്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടി വേഗത്തിൽ എത്താനാണ് ചാക്കോച്ചൻ കൊച്ചിയിലേക്ക് വന്ദേഭാരതിൽ എത്തുന്നത്.
ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഒക്ടോബർ അഞ്ചിനാണ് തീയറ്ററുകളിൽ എത്തുന്നത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിൽ ചാക്കോച്ചൻ എത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും നായകന്മാരാണ്. ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നിങ്ങനെ തന്റെ രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ടിനു പാപ്പച്ചന്റെ ചാവേറിനായി പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്. ആ പ്രതീക്ഷകളെ വെറുതെയാക്കില്ല എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ട്രെയ്‌ലർ നൽകുന്ന ഉറപ്പും. വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. മനോജ് കെ.യു, സംഗീത, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.
നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥക്കാണ് ചാവേറായി ടിനു പാപ്പച്ചൻ ജീവൻ പകർന്നിരിക്കുന്നത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…