അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാളിയുവത്വത്തിന്റെ മനസിലേക്ക് കുടിയേറിയ പ്രണയനായകൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ. ചിത്രത്തിൽ ശാലിനി ആയിരുന്നു കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയത്. ചാക്കോച്ചന്റെ ആദ്യചിത്രം തന്നെ ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു. ഇപ്പോൾ നൂറാം ചിത്രം നൂറുകോടി ക്ലബിൽ എത്തിയതിന്റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബൻ.
കുഞ്ചാക്കോ ബോബന്റെ നൂറാം ചിത്രമായ 2018 നൂറു കോടി ക്ലബിൽ എത്തിയപ്പോൾ അജു വർഗീസ് ആണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കമന്റ് ബോക്സിൽ കുഞ്ചാക്കോ ബോബന് നിറയെ ആരാധകരുടെ ആശംസകളാണ്. ആദ്യചിത്രമായ അനിയത്തിപ്രാവിൽ നായികയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും 2018ലെ ചിത്രവും പങ്കുവെച്ച് ആയിരുന്നു കുഞ്ചാക്കോ ബോബന് അഭിനന്ദനം അറിയിച്ചുള്ള അജു വർഗീസിന്റെ പോസ്റ്റ്.
ആദ്യകാലങ്ങളിൽ മലയാളസിനിമയിലെ പ്രണയനായകൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിന് ശേഷം നക്ഷത്രത്താരാട്ട്, നിറം, പ്രേം പൂജാരി, കസ്തൂരിമാൻ, നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ ചോക്ലേറ്റ് ഹിറോ ആയി മാറി ചാക്കോച്ചൻ. എന്നാൽ, 2006 ൽ സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത ചാക്കോച്ചൻ 2009ലാണ് തിരിച്ചെത്തിയത്. പക്ഷേ, രണ്ടാം വരവിൽ പ്രണയനായകനിൽ നിന്ന് മാറി വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി താരം. ട്രാഫിക്, ഹൗ ഓൾഡ് ആർ യു, ടേക്ക്ഓഫ്, വൈറസ്, അഞ്ചാം പാതിര, നായാട്ട്, പട, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങൾ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് താരത്തിന്റെ നൂറാം ചിത്രം. ആ ചിത്രം നൂറുകോടി ക്ലബിൽ എത്തിയതിന്റെ സന്തോഷത്തിലാണ് താരം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…