സർക്കാർ ജോലി കിട്ടിയ സന്തോഷത്തിലാണ് നടൻ കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയപ്പെട്ട ചാക്കോച്ചൻ സിനിമ വിടുമോയെന്ന് ആശങ്കപ്പെടാൻ വരട്ടെ. കർണാടകയിലെ സ്കൂൾ പാഠപുസ്തകത്തിലാണ് കുഞ്ചാക്കോ ബോബന് പോസ്റ്റ് മാൻ ആയി ജോലി സെറ്റ് ആയത്.
കാര്യം ഇനിയും മനസിലായില്ലെങ്കിൽ കുറച്ചു കൂടി വിശദമായി പറയാം. കർണാടക സർക്കാരിന്റെ സ്കൂൾ പാഠപുസ്തകത്തിലാണ് കുഞ്ചാക്കോ ബോബൻ ഇടം പിടിച്ചത്. ഓരോ തൊഴിലിനെക്കുറിച്ചും പടം സഹിതം പരിചയപ്പെടുത്തുന്ന പാഠഭാഗത്താണ് കുഞ്ചാക്കോ ബോബൻ ഇടം പിടിച്ചത്. ഒരിടത്തൊരു പോസ്റ്റ്മാൻ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് പോസ്റ്റ്മാൻ എന്ന അടിക്കുറിപ്പിൽ പാഠപുസ്തകത്തിൽ പരിചയപ്പെടുത്തുന്നത്.
സോഷ്യൽമീഡിയയിൽ പാഠപുസ്തകത്തിന്റെ ഈ ഭാഗം വൈറലായിരുന്നു. കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇത് പങ്കുവെച്ചു. ‘അങ്ങനെ കർണാടകയിൽ ഗവൺമെന്റ് ജോലിയും സെറ്റ് ആയി. പണ്ട് ലെറ്റേഴ്സ് കൊണ്ടു തന്ന പോസ്റ്റുമാന്റെ പ്രാർത്ഥന’ – കുഞ്ചാക്കോ ബോബൻ കുറിച്ചു. സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. ‘അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ ചിലവുണ്ട്’ എന്ന് നടൻ ആന്റണി വർഗീസ് കുറിച്ചു. ‘ഇനിയങ്ങോട്ട് എങ്ങനാ? ലീവൊക്കെ കിട്ടുമോ? പടങ്ങൾ എഴുതണോ വേണ്ടയോ എന്നറിയാനാ..’ – മിഥുൻ മാനുവൽ തോമസ് കുറിച്ചു. ‘ഇത്രയും ലക്ഷണമൊത്ത ഒരു പോസ്റ്റുമാനേ അടുത്തെങ്ങും കണ്ടിട്ടില്ല’ – എന്നായിരുന്നു മിഥുൻ രമേശിന്റെ കമന്റ്. ഇനിയിപ്പോ സിനിമയിൽ റോളിന് വേണ്ടി കഷ്ടപ്പെട്ട് നടക്കണ്ടല്ലോ.. സ്ഥിരവരുമാനം ആയില്ലേ… ഭാഗ്യവാനേയെന്ന് ചിലർ ആശ്വസിക്കുന്നുമുണ്ട്. അതേസമയം, ഹിന്ദിയിലും തൊഴിൽവിവരങ്ങൾ നൽകുന്ന മാധ്യമത്തിലും പോസ്റ്റ്മാനായ കുഞ്ചാക്കോ ബോബനെ ഉപയോഗിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ ഒരു പാഠപുസ്തകത്തിലും ചാക്കോച്ചൻ തന്നെയാണ് പോസ്റ്റ്മാൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…