അനിയത്ത്പ്രാവ് റിലീസ് ചെയ്തിട്ട് കാല്‍ നൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും ശാലിനിയും വന്ന് പ്രേക്ഷകരുടെ മനസ് കീഴടക്കി പോയിട്ട് 25 വര്‍ഷം. ഇപ്പോഴിതാ സിനിമയില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍ കറങ്ങി നടന്ന ചുവന്ന സ്‌പ്ലെന്‍ഡര്‍ ബൈക്ക് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ആ ബൈക്ക് സ്വന്തമാക്കുകയെന്ന ചാക്കോച്ചന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമായി. ആ ബൈക്ക് ഇത്രയും നാള്‍ കാത്ത് സൂക്ഷിച്ച ബോണിക്ക് പകരമായി ഒരു പുതിയ സ്‌പ്ലെന്‍ഡര്‍ വാങ്ങാനുള്ള പണം
നല്‍കുകയും ചെയ്തു.
ആലപ്പുഴയിലെ സ്വകാര്യ വാഹന ഷോറൂമിലെ ജീവനക്കാരനാണ് ബോണി. ജോലി ചെയ്യുന്ന ഷോപ്പിലെ എംഡിയുടെ പേരിലായിരുന്നു ബൈക്ക്. തുടര്‍ന്ന് എം.ഡിയില്‍ നിന്ന് ബോണി ബൈക്ക് സ്വന്തമാക്കി. പിന്നീട് അപ്രതീക്ഷിതമായി ബോണിയെ തേടി ചാക്കോച്ചന്റെ കോള്‍ എത്തി. ആരെങ്കിലും പറ്റിക്കാന്‍ വിളിക്കുകയാണെന്നാണ് ആദ്യം ബോണി കരുതിയത്. പിന്നെയാണ് വിളിച്ചത് ചാക്കോച്ചന്‍ തന്നെയാണെന്ന് മനസിലായത്. ബൈക്ക് കൊടുക്കുന്നുണ്ടോ എന്നായിരുന്നു ചാക്കോച്ചന്റെ ചോദ്യം. എത്രയും പെട്ടെന്ന് വേണമെന്നും പറഞ്ഞു. രണ്ട് ദിവസത്തെ സമയം ബോണി ചോദിച്ചു.
ഏറെ ആലോചിച്ച ശേഷം ബൈക്ക് നല്‍കാന്‍ തീരുമാനിച്ചു. ചാക്കോച്ചന്‍ ആളെ പറഞ്ഞയക്കുകയും ഡിമാന്‍ഡ് എന്താണെന്ന് ചോദിക്കുകയും ചെയ്തു. പകരം ഒരു ബൈക്കാണ് ബോണി ചോദിച്ചത്. ജോലി സ്ഥലത്ത് പോകാനും മറ്റും ബോണി ഉപയോഗിച്ചിരുന്നത് ഈ ബൈക്കായിരുന്നു. അങ്ങനെ ബോണിയുടെ ആഗ്രഹം ചാക്കോച്ചന്‍ നിറവേറ്റി. വാഹനം വാങ്ങാനുള്ള പണം അയച്ചു നല്‍കി. അങ്ങനെ സ്‌പ്ലെന്‍ഡറിന്റെ പുതിയ മോഡല്‍ തന്നെ ബോണി സ്വന്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…