‘ഒന്നും കിട്ടിയില്ലെങ്കിലും അത്തരം ചിത്രങ്ങളില്‍ ഞാന്‍ ഫ്രീയായി അഭിനയിക്കാന്‍ തയ്യാറാണ്’; മമ്മൂട്ടിയുടെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ചെത്തിയ നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജനുവരി പത്തൊന്‍പതിനാണ് ചിത്രത്തിന്റെ തീയറ്റര്‍ റിലീസ്. ഇപ്പോഴിതാ അഭിനയ മോഹത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒന്നും കിട്ടിയില്ലെങ്കിലും ചില ചിത്രങ്ങളില്‍ ഫ്രീയായി അഭിനയിക്കാന്‍ തയ്യാറാണെന്നാണ് മമ്മൂട്ടി പറഞ്ഞത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിനിടെ മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. തനിയാവര്‍ത്തനം. ഭൂതക്കാണ്ണാടി തുടങ്ങിയ ചിത്രത്തിലെ കഥാപാത്രങ്ങളെപ്പോലെ സൈക്കിക് കഥാപാത്രമാണോ നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എന്നായിരുന്നു ചോദ്യം. ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ, ‘ ഭൂതക്കണ്ണാടിയും തനിയാവര്‍ത്തനവും മെന്റല്‍ ഹെല്‍ത്ത് സിനിമകളെന്ന് പറയാന്‍ കഴിയില്ല. ആ കഥാപാത്രങ്ങള്‍ സാധാരണ മനുഷ്യരില്‍ നിന്ന് വ്യത്യസ്തരായവര്‍ ആയതുകൊണ്ട് അങ്ങനെ തോന്നുന്നതാണ്. നന്‍പകല്‍ നേരത്ത് മയക്കത്തിലേത് അങ്ങനെയുള്ള കഥാപാത്രമല്ല. അയാള്‍ ഒരു സൈക്കിക് വ്യക്തിയല്ല. അതിനെല്ലാം അപ്പുറത്തേക്കുള്ള ലോകമാണ് ഈ സിനിമ. ഒന്നും കിട്ടിയില്ലെങ്കിലും ഇത്തരം ചിത്രങ്ങളില്‍ ഞാന്‍ ഫ്രീയായി അഭിനയിക്കാന്‍ തയ്യാറാണ്. കാരണം തനിക്ക് ഏറ്റവും സന്തോഷവും ആനന്ദവും കിട്ടുന്നതും ഈ ജോലി ചെയ്യുമ്പോഴാണ്. പൈല കിട്ടുന്നതില്‍ സന്തോഷമില്ലെന്നല്ല എന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്. പൂര്‍ണമായും തമിഴ്നാട്ടില്‍ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് റിലീസിനൊരുങ്ങുന്നത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. മമ്മൂട്ടിക്ക് പുറമേ അശോകന്‍, രമ്യാ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക് കുമാര്‍, സഞ്ജന ദിപു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. എസ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. തേനി ഈശ്വര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ദീപു എസ് ജോസഫാണ് എഡിറ്റര്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതനും അനൂപ് സുന്ദരനും നിര്‍വഹിച്ചിരിക്കുന്നു. പ്രതീഷ് ശേഖറാണ് പിആര്‍ഒ.

malayalam cinema

 

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago