‘കെട്ടിവെച്ചതിന് ശേഷം കൈ അനക്കിയിട്ടില്ല, ഞാൻ കരഞ്ഞിട്ടാണ് അവസാനം അതിൽ നിന്നും ഊരിയെടുത്തത്’ – റോഷാക്കിലെ വൈറ്റ് റൂം ടോർച്ചറിനെക്കുറിച്ച് മമ്മൂട്ടി

മമ്മൂട്ടി നായകനായി എത്തിയ ചിത്രമായ റോഷാക്ക് മികച്ച പ്രതികരണം സ്വന്തമാക്കി തിയറ്ററുകളിൽ വിജയകരമായ രീതീയിൽ പ്രദർശനം തുടരുകയാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു കാര്യമായിരുന്നു വൈറ്റ് റൂം ടോർച്ചർ. റോഷാക്ക് സിനിമയുടെ അഭിമുഖത്തിന്റെ ഭാഗമായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ വൈറ്റ് റൂം ടോർച്ചറിനെ പറ്റി മമ്മൂട്ടി പറഞ്ഞിരുന്നു. കെട്ടിവെച്ചതിനു ശേഷം കൈ താൻ അനക്കീട്ടില്ലെന്നും കരഞ്ഞിട്ടാണ് അവസാനം അതിൽ നിന്നും ഊരിയെടുത്തതെന്നും മമ്മൂട്ടി പറഞ്ഞു. തനിക്ക് ഊരാൻ പറ്റില്ലായിരുന്നെന്നും വിലങ്ങിടുന്നത് പോലെ തന്നെയാണ് ഇതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

ഇത് പനിഷ്മെന്റല്ല ടോർച്ചറാണെന്നും ചോദ്യം ചെയ്യുന്ന സമയങ്ങളിൽ ആളുകളെ ഇങ്ങനെയുള്ള മുറികളിൽ കൊണ്ടിരുത്തി കുഴപ്പമാക്കുക. ലൈറ്റ് കിട്ടാതെ ഒരു സ്ഥലത്ത് നിർത്തുക, ഏതെങ്കിലും സൗണ്ട് കേൾപ്പിച്ചു കൊണ്ടിരിക്കുക, ഇങ്ങനെയൊക്കെ ചെയ്താൽ നമ്മൾ ഭയങ്കരമായി ഡിസ്റ്റർബ്ഡ് ആകുമെന്നും മമ്മൂട്ടി പറഞ്ഞു. അത് ഒരു ടോർച്ചറാണെന്നും അങ്ങനെയൊന്നാണ് സിനിമയിൽ ഉള്ളതെന്നും അത് കാര്യമായിട്ടില്ലെന്നും ചെറിയ സ്ഥലങ്ങളിലേ ഉള്ളുവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

മികച്ച അഭിപ്രായവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് റോഷാക്ക്. യു കെ, ന്യൂസീലാൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ ആഴ്ച ചിത്രം പ്രദർശനത്തിന് എത്തും. ഒക്ടോബർ ഏഴിന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടി ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തിയിരിക്കുന്നത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കലാസംവിധാനം-ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍, ചമയം -റോണക്സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, പിആര്‍ഒ -പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

 

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago