അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ ഭൗതിക ശരീരം കൊച്ചി കടവന്ത്രയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ തൊട്ടരുകില്‍ ഒരാളുണ്ടായിരുന്നു, മമ്മൂട്ടി. പ്രിയ സുഹൃത്തിന്റെ ചലനമറ്റ ശരീരത്തിന് സമീപം സങ്കടം കടിച്ചമര്‍ത്തി മണിക്കൂറുകളോളം താരം ഉണ്ടായിരുന്നു. ഏറെ ദുഃഖത്തോടെയാണ് ഇന്നസെന്റിന്റെ ഭൗതിക ശരീരത്തിന് സമീപം മമ്മൂട്ടി നിന്നത്. മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ച ശേഷം സ്ഥലത്തുണ്ടായിരുന്ന മന്ത്രി പി.രാജീവ് അടക്കമുള്ളവരോട് താരം സംസാരിച്ചു. സംവിധായകന്മാരായ ജോഷി, സിബി മനയില്‍, നടന്മാരായ മുകേഷ്, വിനീത്, കുഞ്ചന്‍ ഉള്‍പ്പെടെയുള്ളവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
ഇന്നലെ രാത്രിയാണ് ഇന്നസെന്റിന്റെ മരണം. അര്‍ബുദബാധയെ തുടര്‍ന്നുണ്ടായ ശാശീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതി മോശമായതു മുതല്‍ അദ്ദേഹത്തിന്റെ വിവരങ്ങള്‍ മമ്മൂട്ടി ആശുപത്രിയില്‍ നിന്ന് മനസിലാക്കിയിരുന്നു. ആരോഗ്യസ്ഥിതി വഷളാകുന്നത് മനസിലാക്കിയ മമ്മൂട്ടി ഇന്നലെ രാവിലെ തന്നെ കൊച്ചിയില്‍ ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. വെന്റിലേറ്ററിലായിരുന്ന ഇന്നസെന്റിനെ കണ്ട ശേഷം ഡോക്ടര്‍മാരോട് സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് മടങ്ങി.
ഇന്നലെ രാത്രി മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ മമ്മൂട്ടി ലേക്ഷോറില്‍ എത്തിയിരുന്നു. മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും മമ്മൂട്ടി ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് മൃതദേഹം പൊതുദര്‍ശനത്തിനുവച്ച കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ താരമെത്തുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…