തിയറ്ററുകളുടെ ഉള്ളു കിടുക്കി റോഷാക്ക്; രാത്രി വൈകിയും അധികഷോകളുമായി മമ്മൂട്ടി ചിത്രം; പടം ഒരു രക്ഷയുമില്ലെന്ന് ആരാധകർ

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം റോഷാക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. റിലീസ് ദിവസം തന്നെ ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിക്ക് ഒപ്പം തന്നെ മറ്റ് സഹതാരങ്ങളും മികച്ച പ്രകടനം നടത്തിയതോടെ ചിത്രം വേറെ ലെവലിലേക്ക് എത്തിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അടിമുടി ദുരൂഹത നിറഞ്ഞ ചിത്രം മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. പറയുന്നത് പഴയൊരു പ്രതികാര കഥയാണെങ്കിലും പുതുപുത്തൻ രീതിയിലാണ് കഥ പറയുന്നത് എന്നതാണ് റോഷാക്കിനെ വ്യത്യസ്തമാക്കുന്നതും. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ എത്തിയ മികച്ച പ്രതികരണങ്ങൾ ചിത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവായി.

റിലീസ് ദിവസം തന്നെ രാത്രിയിൽ ചിത്രത്തിനു വേണ്ടി അധികഷോകൾ തിയറ്ററുകളിൽ ഒരുങ്ങി. 31 ഇടങ്ങളിലാണ് റോഷാക്കിന് വേണ്ടി ഇന്നലെ രാത്രിയിൽ അധികഷോകൾ പ്രദർശിപ്പിച്ചത്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ദുരൂഹതയാണ് എന്നതാണ് റോഷാക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. മിക്ക സൂപ്പർ താരങ്ങളും ചെയ്യാൻ മടിക്കുന്ന രംഗങ്ങൾ ഈ സിനിമയിൽ മമ്മൂട്ടി ചെയ്തിട്ടുണ്ട്. മാറി സഞ്ചരിക്കുന്ന അവതരണ രീതിയും അപരിചിതത്വം തോന്നുന്ന കഥാപാത്രങ്ങളുമാണ് റോഷാക്കിന്റെ വ്യത്യസ്തത. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി എന്നിവർ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഏറെ ആകാംക്ഷയോടെ റോഷാക്കിനെ കാത്തിരുന്ന പ്രേക്ഷകർക്ക് കാത്തിരിപ്പിന് ഫലമുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള അവതരണരീതിയുമായാണ് ചിത്രം എത്തുന്നത്. കെട്ട്യോളാണെന്റ് മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago