മമ്മൂട്ടി – വൈശാഖ് ചിത്രത്തിന്റെ ഷൂട്ടിംഗ് 100 ദിവസം, മലയാളത്തിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങി തമിഴ് നടൻ അർജുൻ ദാസ്

നടൻ മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രം ടർബോയുടെ ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിച്ചു. 100 ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് നിലവിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് ആരംഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം മമ്മൂട്ടി ലൊക്കേഷനിൽ ജോയിൻ ചെയ്യും. തമിഴ് നടൻ അർജുൻ ദാസിന്റെ മലയാളസിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ടർബോ. കൈതി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനാണ് ‍അർജുൻ ദാസ്.

പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അഞ്ജന ജയപ്രകാശാണ് ചിത്രത്തിൽ നായികായി എത്തുന്നത്. നിരഞ്ജന അനൂപും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നി‍ർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ.

പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ടർബോ. കോയമ്പത്തൂർ കൂടാതെ കൊച്ചി, ദുബായ് എന്നിവിടങ്ങളാണ് ടർബോയുടെ മറ്റ് ലൊക്കേഷനുകൾ. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ രചന. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. വിഷ്ണു ശർമ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. 2021ല്‍ സ്ഥാപിതമായ മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, റിലീസാകാനിരിക്കുന്ന കാതല്‍ എന്നീ ചിത്രങ്ങളാണ് ഇതുവരെ നിർമിച്ചത്. മമ്മൂട്ടി കമ്പനി അഞ്ചാമതായി നിർമിക്കുന്ന ചിത്രമാണ് ടർബോ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago