ഇഷ്ട താരങ്ങളുടെ സിനിമകള്‍ പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ വലിയ ആവേശത്തോടെ രംഗത്തിറങ്ങുന്നവരാണ് ആരാധകര്‍. താരങ്ങളുടെ സിനിമ വന്‍ വിജയമാകുന്നതില്‍ ഇവര്‍ക്കും വലിയൊരു പങ്കുണ്ട്. സിനിമ ആഘോഷമാക്കുക മാത്രമല്ല, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇവരുണ്ട്.
ഇപ്പോഴിതാ ഫാന്‍സിനെ കുറിച്ച് നടന് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. ഭീഷ്മപര്‍വ്വം വന്‍ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ദുബായില്‍ നടന്ന ചടങ്ങിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം. സിനിമ കാണുകയും ആര്‍ത്തലയ്ക്കുകയും ചെയ്യുന്നവരെ തനിക്കറിയില്ലെന്ന് മമ്മൂട്ടി പറയുന്നു. താന്‍ അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്തിട്ടില്ല. അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടുന്നത് മഹാഭാഗ്യമാണെന്നും മമ്മൂട്ടി പറയുന്നു. നിറഞ്ഞ കൈയടിയോടെയാണ് മമ്മൂട്ടിയുടെ വാക്കുകളെ സദസ് ഏറ്റെടുത്തത്. മമ്മൂട്ടി സംസാരിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം തീയറ്ററുകളിലെത്തിയത്. ബിഗ്ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രം വലിയ ആവേശത്തോടെയാണ് ആരാധകര്‍ നോക്കിക്കണ്ടത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഫാന്‍സ് അസോസിയേഷന് വലിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…