Categories: MalayalamNews

രജനി സാറിനേയും ലാലേട്ടനേയും മമ്മൂക്കയേയുമെല്ലാം വിവാഹം വിളിച്ചിരുന്നു; പക്ഷേ അപ്പോഴാണ് എല്ലാം ലോക്കായത്..! മണികണ്ഠൻ ആചാരി

ലോകം മുഴുവൻ കോറോണയുടെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹം, ശവസംസ്‌കാരം എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ലളിതമായി നടത്തണമെന്നും നിയമത്തിൽ പറയുന്നു. ഇതുപ്രകാരം ഏപ്രിലിൽ നടത്താനിരുന്ന തന്റെ വിവാഹം ആർഭാടങ്ങളില്ലാതെ ലളിതമായി നടൻ മണികണ്ഠൻ നടത്തിയിരുന്നു. മരട് സ്വദേശിയായ അഞ്ജലിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. തൃപ്പൂണിത്തുറയിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. ആശംസകൾ അറിയിച്ച് എത്തിയ നടി സ്നേഹ ശ്രീകുമാർ ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹം നടത്തുവാനും കല്യാണ ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറാനും അദ്ദേഹം തീരുമാനിച്ചുവെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. വിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ മണികണ്ഠനും അഞ്ജലിയും പങ്ക് വെച്ചിരിക്കുകയാണ്.

മണികണ്ഠൻ: ഏപ്രിൽ 26ന് എന്റെ നാടായ തൃപ്പൂണിത്തുറയിൽ പൂർണത്രയീശ ക്ഷേത്രത്തിൽ താലികെട്ട്. കളിക്കോട്ട പാലസിൽ സദ്യ. വൈകുന്നേരം ഐഎംഎ ഹാളിൽ റിസപ്ഷൻ എന്നിവയാണ് പ്ലാൻ ചെയ്തത്. ആറു മാസം മുൻപ് എന്റെ വീട്ടിൽ വച്ചായിരുന്നു നിശ്ചയം. അപ്പോൾ മുതൽ ക്ഷണം തുടങ്ങി. ചെന്നൈയിൽ പോയി വിജയ് സേതുപതി, സംവിധായകൻ കാർത്തിക്ക് സുബ്ബരാജ്, രജനി സാർ ഇവരെയൊക്കെ വിളിച്ചു. ഇവിടെ ലാലേട്ടൻ, മമ്മൂക്ക, തുടങ്ങി എല്ലാവരെയും. വിവാഹ വസ്ത്രം മാത്രമേ എടുക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളു. അവിടെ വച്ചു എല്ലാം ലോക്ക് ആയി.

ലോകം മുഴുവൻ രോഗഭീതിയിൽ ആകുമ്പോൾ ആഘോഷിക്കാനായി മാത്രം കല്യാണം മാറ്റി വയ്‌ക്കണ്ട എന്ന് എനിക്ക് തോന്നി. ഞാൻ ഇത് പറഞ്ഞപ്പോൾ ഇവൾ കട്ടയ്ക്ക് കൂടെ നിന്നു. എന്റെ വീട്ടുകാരോട് ഞാനും അഞ്ജലിയുടെ വീട്ടുകാരോട് അവളും സംസാരിച്ചു. നിശ്ചയിച്ച മുഹൂർത്തത്തിൽ പങ്കെടുക്കാവുന്നത്ര ആളുകളെ പങ്കെടുപ്പിച്ചു വിവാഹം നടത്താൻ തീരുമാനിച്ചു. ഇരുഭാഗത്തു നിന്നും പത്തു പേർ വീതം പങ്കെടുക്കാം എന്നു ധാരണയായി. അഞ്ജലിയുടെ വീട് മരട് ആണ്. മരടിലെയും തൃപ്പൂണിത്തുറയിലെയും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് അനുവാദം വാങ്ങി.

മുണ്ടും ഷർട്ടും രാജീവേട്ടന്റെ കസിനും ‘സെക്കൻഡ് ഷോ’യുടെ ക്യാമറാമാനുമായ പപ്പു ചേട്ടൻ ആണ് എടുത്തു തന്നത്. ഞങ്ങൾ രണ്ടുപേർക്കും മേക്കപ്പ് ചെയ്തു തന്നത് റോണക്സ്‌ എന്ന സുഹൃത്താണ്. വിഡിയോയും സ്റ്റില്ലും ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും മാധ്യമങ്ങൾ അത് സാധ്യമാക്കി തന്നു. അമ്മ സംഘടന സോഷ്യൽ മീഡിയയിൽ ആശംസകൾ പോസ്റ്റ്‌ ചെയ്തിരുന്നു. മ മ്മുക്ക, ലാലേട്ടൻ, ചാക്കോച്ചൻ, ജയസൂര്യ, ദുൽഖർ തുടങ്ങി ഒട്ടുമിക്ക സഹപ്രവർത്തകരും ആശംസകൾ അറിയിച്ചിരുന്നു. കല്യാണം കൂടാൻ മോഹിച്ച, കൂടെ വേണം എന്ന് ഞാൻ ആ ഗ്രഹിച്ച പലർക്കും അത് സാധിച്ചില്ല എന്ന ഒറ്റ കുറവേ കല്യാണത്തിൽ ഉണ്ടായിരുന്നുള്ളൂ.

അഞ്ജലി: ആഭരണങ്ങൾ ഒക്കെ എടുത്തിരുന്നു. ഏട്ടന്റെ വീട്ടുകാർ സ്വർണപ്പണിക്കാർ ആയതു കൊണ്ട് താലി ഏട്ടന്റെ ഒരു ബന്ധു ആണ് പണിഞ്ഞത്. ലോക്ക് ഡൗൺ ആയതോടെ വിവാഹം മാറ്റി വയ്ക്കാം എന്ന് മിക്കവരും നിർദേശിച്ചു. ഇത്രയും പേരെ വിളിച്ചതല്ലേ. ഞങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നവർ ഏറെ ഉണ്ടായിരുന്നു. നടീനടന്മാരെ കാണാൻ ആഗ്രഹിച്ച ബന്ധുക്കൾ നിരാശരായി. വിവാഹ വസ്ത്രം വാങ്ങിയിരുന്നില്ല. സാരി വാങ്ങാൻ കടകൾ ഒന്നും ഇല്ലല്ലോ എന്നു പറഞ്ഞപ്പോൾ രാജീവേട്ടൻ (രാജീവ് രവി ) അവരുടെ പരിചയത്തിൽ ഉള്ള കടയിൽ നിന്ന് സാരി എടുക്കാൻ സൗകര്യം ചെയ്തു തന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago