മലയാളികളുടെ പ്രിയ നടി മീരാ മുരളി വിവാഹിതയായി. മനു ശങ്കര്‍ ജി മേനോന്‍ ആണ് വരന്‍. കലവൂരില്‍ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുപ്പിച്ചു ലളിതമായായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. ചേര്‍ത്തല സ്വദേശിനി ആയ മീരാ മുരളി ചക്കരക്കുളം ഗീതാഭവനില്‍ പിഎന്‍ മുരളീധരന്റെയും കെകെ ഗീതയുടെയും മകളാണ്. എറണാകുളം സൗത്ത് ചിറ്റൂര്‍ ചെറുപ്പള്ളിയില്‍ വീട്ടില്‍ എംസി ഗിരിജാ വല്ലഭന്റെയും എസ് രാജശ്രീയുടെയും മകനാണ് മീരയെ വിവാഹം ചെയ്ത മനു.
ഇരുപതോളം സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങളായി മിന്നിത്തിളങ്ങിയ താരം കുറച്ചു നാളായി അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അരുന്ധതി എന്ന പരമ്പരയിലാണ് താരം അവസാനം അഭിനയിച്ചത്. കലയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബം ആയിരുന്നു മീരയുടേത്. എന്നാല്‍ അഭിനയത്തോട് ഉള്ള അടങ്ങാത്ത ആഗ്രഹമാണ് മീരയെ സീരിയലില്‍ എത്തിക്കുന്നത്. മനസപുത്രി എന്ന പരമ്പരയില്‍ തോബിയാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയന്‍ മീരയുടെ കുടുംബ സുഹൃത്തായിരുന്നു. ജയന്‍ വഴിയാണ് മീര സീരിയലില്‍ എത്തുന്നത്. മിനിസ്‌ക്രീനില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴാണ് മീരാ മുരളി അഭിനയരംഗത്തോട് വിട പറയുന്നത്. അരുന്ധതി എന്ന മെഗാ സീരിയലില്‍ കേന്ദ്ര കഥാപാത്രമായ അരുന്ധതി എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. പരമ്പര അവസാനിച്ചതോടെ മീരയും അഭിനയത്തോട് വിട പറഞ്ഞു.
ഇപ്പോള്‍ മീരാ മുരളിയുടെ പുതിയ വിശേഷം ആണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മീരാ മുരളിയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്. മീരയുടെ ഉറ്റ സുഹൃത്തായ നടി ഗൗരിയും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഗൗരി പങ്കു വെച്ച മീരയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നതു. വിവാഹ ചിത്രങ്ങള്‍ കൂടാതെ ബ്രൈഡല്‍ ഷവര്‍ ഫോട്ടോഷൂട്ടും വൈറലായി മാറുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…