‘ഒപ്പം ഫോട്ടോ എടുക്കണ’മെന്ന് പൂജാരി, തന്നെ എങ്ങനെ അറിയാമെന്ന് മോഹൻലാൽ, ദൃശ്യം കണ്ടിട്ടുണ്ടെന്ന് മറുപടി: അസമിലെ കാമാഖ്യ ക്ഷേത്രത്തിലെ പൂജാരി തന്നെ തിരിച്ചറിഞ്ഞ കഥ പറഞ്ഞ് മോഹൻലാൽ

പുതിയ സിനിമയുടെ ചർച്ചകളുമായി ബന്ധപ്പെട്ട് ഇപ്പോൾ ദുബായിലാണ് മോഹൻലാൽ. കഴിഞ്ഞദിവസമാണ് ‘റിഷഭ’ എന്ന ചിത്രത്തിൽ ദുബായിലെത്തി മോഹൻലാൽ ഒപ്പുവെച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നിങ്ങനെ വിവിധ ഭാഷകളിൽ ബിഗ് ബജറ്റ് ചിത്രമായാണ് ‘റിഷഭ’ ഒരുങ്ങുന്നത്. ദുബായിൽ എത്തിയ മോഹൻലാൽ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം ദുബായിലേക്ക് വരുന്നതിനു മുമ്പ് അസമിലെ കാമാഖ്യ ക്ഷേത്രം സന്ദർശിച്ചതിനെക്കുറിച്ചും മോഹൻലാൽ വാചാലനായി.

അസമിലെ പ്രധാന നഗരമായ ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിലുള്ള നീലാചൽ കുന്നിൻ മുകളിലാണ് കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെ പോകണമെന്നത് വളരെ കാലമായുള്ള മോഹൻലാലിന്റെ ആഗ്രഹമായിരുന്നു. ഇത്തവണയാണ് അതിന് അവസരം ഒരുങ്ങിയത്. കാമാഖ്യ ക്ഷേത്രത്തിൽ എത്തിയപ്പോൾ അവിടെയുള്ള പൂജാരി ഒപ്പം നിന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചതായി മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു. തന്നെ എങ്ങനെ അറിയാമെന്ന് ചോദിച്ചപ്പോൾ ദൃശ്യം സിനിമ കണ്ടിട്ടുണ്ടെന്ന് ആയിരുന്നു പൂജാരിയുടെ മറുപടിയെന്നും മോഹൻലാൽ പറഞ്ഞു. കാമാഖ്യ ക്ഷേത്രത്തിലെ പൂജാരി മുതൽ ആ ക്ഷേത്രത്തിലെ മുഴുവൻ ആൾക്കാരും ദൃശ്യം കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൃശ്യം കാരണം മലയാളത്തിലെ മറ്റ് നിരവധി ചിത്രങ്ങൾ അവർ കണ്ടെന്ന് പറഞ്ഞതായും മോഹൻലാൽ പറഞ്ഞു. ആർ ആർ ആർ, കെ ജി എഫ്, വിക്രം, പുഷ്പ തുടങ്ങിയ എല്ലാ ചിത്രങ്ങളും ഒരു തരംഗം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ ഒരു പാൻ ഇന്ത്യൻ സിനിമയ്ക്ക് വലിയ സ്കോപ്പ് ഉണ്ടെന്നും നടൻ വ്യക്തമാക്കി.

ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്ന ഇമോഷണൽ ഡ്രാമയാണ് ‘റിഷഭ’ എന്ന ചിത്രത്തിന്റെ ഇതിവൃത്തമെന്നും മോഹൻലാൽ വ്യക്തമാക്കി. നന്ദകുമാർ ആണ് ‘റിഷഭ’ സംവിധാനം ചെയ്യുന്നത്. അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ അച്ഛൻ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പ്രശസ്തനായ തെലുഗു യുവതാരത്തെയാണ് മോഹൻലാലിന്റെ മകൻ വേഷം ചെയ്യാനായി പരിഗണിക്കുന്നത്. താമസിയാതെ തന്നെ ആ വേഷത്തിലേക്ക് ആരാണ് എത്തുകയെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തും. ഇപ്പോൾ തനിക്ക് ഹിന്ദിയിൽ നിന്നും തെലുങ്കിൽ നിന്നും ധാരാളം ഓഫറുകൾ വരുന്നുണ്ട് എന്നതാണ് സത്യമെന്ന് മോഹൻലാൽ പറഞ്ഞു. എന്നാൽ താനൊരു വ്യത്യസ്തമായ കഥയ്‌ക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു. റിഷഭ ഒരു ദൃശ്യവിസ്മയമായിരിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. ഒരു ഇതിഹാസമായിരിക്കും റിഷഭയെന്നും മോഹൻലാൽ വ്യക്തമാക്കി.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago