‘മോൺസ്റ്ററിലെ ഇഷ്ട കഥാപാത്രം ലക്കി സിംഗ് അല്ല, ഇഷ്ടപ്പെട്ടത് ആ കുട്ടിയെ ആണ്’ – തുറന്നു പറഞ്ഞ് മോഹൻലാൽ

ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഇനി തിയറ്ററുകളിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് മോഹൻലാൽ. സിനിമയെക്കുറിച്ചുള്ള ഓരോ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന വീഡിയോകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

മോൺസ്റ്ററിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ചും മോഹൻലാൽ മനസ് തുറന്നു. സിനിമയിൽ വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്ന ചോദ്യത്തിന് അത് ലക്കി സിങ്ങ് അല്ലെന്നാണ് മോഹൻലാൽ നൽകുന്ന മറുപടി. പെട്ടെന്ന് ചോദിച്ചാൽ ലക്കി സിങ്ങ് എന്ന് പറയുമെന്നും എന്നാൽ തനിക്ക് സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് ആ കൊച്ചുകുട്ടിയെ ആണെന്നും മോഹൻലാൽ വ്യക്തമാക്കി.

കുറച്ച് സമയമേ ആ കഥാപാത്രം ഉള്ളൂവെങ്കിലും വളരെ പ്രധാനപ്പെട്ടതാണ്. രസകരമായാണ് ആ കുട്ടി അത് ചെയ്തിരിക്കുന്നതും. നിങ്ങൾക്ക് കാണുമ്പോൾ അത് മനസിലാകുമെന്നും മോഹൻലാൽ വ്യക്തമാക്കി. മോൺസ്റ്ററിലെ ഒരു ആശ്വാസമായിരിക്കും ആ കുട്ടിയെന്നും സിനിമയിലെ ഏറെ പ്രധാനപ്പെട്ട കഥാപാത്രമാണ് അതെന്നും മോഹൻലാൽ പറഞ്ഞു. ആ കുട്ടിയും കുട്ടിയോട് ഒപ്പമുള്ള പാട്ടും കാര്യങ്ങളുമൊക്കെ മോൺസ്റ്ററിൽ ഒരു ആശ്വാസമായിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

21 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago