മലയാളികളുടെ പ്രിയതാരം മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം മോൺസ്റ്റർ റിലീസിന് ഒരുങ്ങുകയാണ്. സിനിമയെക്കുറിച്ചും സിനിമയിലെ ചില രംഗങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. സിനിമയിലെ ആക്ഷൻ രംഗങ്ങൾ സാധാരണ സിനിമയിലേത് പോലെയല്ലെന്നും തികച്ചും വ്യത്യസ്തവും നല്ല സമയമെടുത്ത് കോറിയോഗ്രഫി ചെയ്ത് ചിത്രീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ആക്ഷൻ രംഗങ്ങളെക്കുറിച്ച് പറയാമോ എന്ന ചോദ്യത്തിന് സാമൂഹ്യമാധ്യമത്തിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.
സിനിമയിലുള്ളത് രണ്ട് ആ ക്ഷൻ രംഗങ്ങളാണ്. ആക്ഷന് ഇത്ര പ്രാധാന്യം നൽകുന്ന ഒരു സിനിമ ചെയ്യുന്നത് വളരെ നാളുകൾക്ക് ശേഷമാണ്. കൂടുതൽ ആളുകൾക്ക് ആസ്വദിക്കാൻ കഴിയുന്ന രംഗങ്ങളാണിത്. സംഘട്ടന രംഗങ്ങളുടെ പ്രത്യേകതകൾ ചൂണ്ടിക്കാട്ടി മോഹൻലാൽ പറഞ്ഞു. ഈ സിനിമയിൽ ആക്ഷൻ ഉണ്ടെന്ന് ആരാണ് പറഞ്ഞത്. ആക്ഷൻ രംഗങ്ങൾ അധികം പുറത്ത് കാണിച്ചിട്ടില്ല. ട്രയിലറിൽ ഒക്കെ കുറച്ചേ കാണിച്ചിട്ടുള്ളൂ എന്നു പറഞ്ഞാണ് മോഹൻലാൽ സിനിമയെക്കുറിച്ച് പറയുന്നത്.
വളരെ കാലത്തിന് ശേഷം ആക്ഷന് വളരെ പ്രാധാന്യം നൽകിയുള്ള സിനിമയാണ് മോൺസ്റ്റർ. അത് ആ സിനിമ കാണുമ്പോഴേ അറിയുകയുള്ളൂ. ആരുമായിട്ടാണ് ആക്ഷൻ, എന്താണ് ആക്ഷൻ എന്നത് വളരെ ഡിഫറന്റാണ്. നമ്മൾ ഉപയോഗിച്ചിരിക്കുന്ന സ്റ്റൈലും അതിന്റെ രീതികളും എതിരാളികളുമൊക്കെ വളരെ വ്യത്യസ്തമായിട്ടാണ് ഈ സിനിമയിലെന്നും മോഹൻലാൽ പറഞ്ഞു. വളരെയധികം സമയമെടുത്താണ് സംഘട്ടന രംഗങ്ങൾ ചെയ്തത്. നല്ലൊരു കോറിയോഗ്രഫിയും ഇതിനുണ്ട്. സാധാരണ സിനിമയിലെ ഫൈറ്റ് പോലെയല്ല വളരെ സൂക്ഷിച്ചു ചെയ്യേണ്ട ഫൈറ്റാണെന്നും മോഹൻലാൽ പറഞ്ഞു. സാധാരണ സിനിമയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന ഫൈറ്റുകള്‍ തന്നെയായിരിക്കും ഈ സിനിമയിലേതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…