ആരാധകർ വളരെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. സിനിമയെക്കുറിച്ച് വാചാലനായിരിക്കുകയാണ് താരം. മലയാളത്തിൽ ആദ്യമായിട്ടായിരിക്കും ഇത്രം ധൈര്യപൂർവം ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ആണ് മോഹൻലാൽ മോൺസ്റ്റർ സിനിമയെക്കുറിച്ച് മനസ് തുറന്നത്. ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണെന്നും ഒരുപാട് സർപ്രൈസ് എലമെന്റുകളുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
തിരക്കഥ തന്നെയാണ് ചിത്രത്തിലെ നായകനും വില്ലനും. പ്രമേയമാണ് ഇതിലെ പ്രത്യേകത. ഒരുപക്ഷേ മലയാളത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പ്രമേയം ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ തന്നെയാണ് താരം. ഈ സിനിമയിൽ ഹിറോ, വില്ലൻ കോൺസെപ്റ്റ് ഉണ്ടോ എന്ന് ചോദിച്ചാൽ തിരക്കഥ തന്നെയാണ് നായകൻ, തിരക്കഥ തന്നെയാണ് വില്ലൻ എന്നു മാത്രമേ പറയാൻ പറ്റുകയുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു.
ഇത്തരം സിനിമകളിൽ ഒരു ആക്ടർ എന്ന നിലയിൽ അഭിനയിക്കാൻ കഴിയുന്നത് വളരെ അപൂർവമായാണ്. ഈ സിനിമയിൽ അഭിനയിച്ചതിൽ വളരെ ഹാപ്പിയാണ് താനെന്നും സിനിമയെപ്പറ്റി ഇത്രയേ പറയാനുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു. ഒക്ടോബർ 21നാണ് മോൺസ്റ്റർ സിനിമ റിലീസ് ചെയ്യുന്നത്. പുലിമുരുകന് ശേഷം വൈശാഖ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ.ഇതിനിടെ, ചിത്രത്തിൽ എൽ ജി ബി ടി ക്യു രംഗങ്ങൾ ഉള്ളതിനാൽ ഗൾഫ് മേഖലയിൽ ചിത്രത്തിന് പ്രദർശന അനുമതി നിഷേധിച്ചിരിക്കുകയാണ്. ഒരു ക്രൈം ത്രില്ലർ ചിത്രമായാണ് മോൺസ്റ്റർ എത്തുന്നത്. മോഹൻലാലിന് ഒപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി .കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരി നാരായണന്റെ വരികൾക്ക് ദീപക് ദേവ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം – ഷാജി നടുവില്‍ മേക്കപ്പ് – ജിതേഷ് ചൊയ്യ, കോസ്റ്റ്യും. -ഡിസൈന്‍ -സുജിത് സുധാകരന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – രാജേഷ് ആര്‍.കൃഷ്ണൻ, സിറാജ് കല്ല, ഫിനാന്‍സ് കണ്‍ട്രോളര്‍- മനോഹരന്‍.കെ.പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – നന്ദു പൊതുവാള്‍, സജി.സി.ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍. വാഴൂര്‍ ജോസ്. ഫോട്ടോ – ബന്നറ്റ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…