‘ഇടയ്ക്കൊക്കെ സിനിമകൾ മോശമാവണം, ആളുകൾ കൂവണം അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി വന്നാൽ മടുത്ത് പോവില്ലേ’ – സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ വാക്കുകൾ

കഴിഞ്ഞ നാല്പതു വർഷത്തോളമായി മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മോഹൻലാൽ. പല തലമുറകളിലെ പ്രതിഭകൾക്കൊപ്പം അഭിനയിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളാണ്. തന്റെ സിനിമാജീവിതത്തിൽ ഉയർച്ചകൾക്കൊപ്പം ചില പരാജയങ്ങളും സംഭവിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെയാണ് സിനിമയിലെ ഉയർച്ച – താഴ്ചകളെക്കുറിച്ച് മോഹൻലാൽ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിനിമാരംഗത്തെ ഉയർച്ച – താഴ്ചകളെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിനിമാരംഗത്തെ നിരവധി പ്രമുഖരും ഈ കുറിപ്പ് പങ്കു വെച്ചിട്ടുണ്ട്. ഒരു പേപ്പർ കട്ടിങ്ങിലാണ് മോഹൻലാൽ പറഞ്ഞ വാക്കുകൾ. ഇടയ്ക്കൊക്കെ നമ്മുടെ സിനിമകൾ മോശമാവണമെന്നും ആൾക്കാർ കൂവുകയും കുറ്റം പറുകയും ചെയ്യണമെന്നുമാണ് മോഹൻലാലിന്റെ കുറിപ്പിൽ ഉള്ളത്. ഒരു ആക്ടർക്ക്, ഒരു പെർഫോർമർ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാൻ അപ്പോൾ മാത്രമേ കഴിയുകയുള്ളൂ എന്നും മോഹൻലാൽ പറയുന്നു.

‘ഒരേ കാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ചില അപ്സ് ആന്റ് ഡൗൺസൊക്കെ ഉണ്ടാവണ്ടേ ? അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി വന്നാൽ എന്താണൊരു രസം. മടുത്ത് പോവില്ലേ ? ഇടയ്‌ക്കൊക്കെ നമ്മുടെ സിനിമകൾ മോശമാവണം, ആൾക്കാർ കൂവണം, കുറ്റം പറയണം.. ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടർക്ക്, ഒരു പെർഫോർമർ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാനാവുകയുള്ളൂ’ – പ്രിയതാരത്തിന്റെ ഈ കുറിപ്പ് സന്തോഷ് കീഴാറ്റൂർ, സംവിധായകൻ രഞ്ജിത് ശങ്കർ തുടങ്ങി നിരവധി ആളുകൾ പങ്കുവെച്ചിട്ടുണ്ട്. നിലവിൽ ജീത്തു ജോസഫ് ചിത്രമായ റാം ൽ അഭിനയിച്ച് കഴിഞ്ഞാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുക.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago