കഴിഞ്ഞദിവസം സിവിൽ സർവീസ് ഫലം വന്നപ്പോൾ പാലാ സ്വദേശി ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കിയിരുന്നു. അഭിനന്ദന പ്രവാഹമാണ് ഗഹനയ്ക്ക്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ഗഹനയെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.ഫോണിൽ നേരിട്ട് വിളിച്ചാണ് ഗഹനയെ മോഹൻലാൽ അഭിനന്ദനം അറിയിച്ചത്. ജപ്പാനിലെ ഇന്ത്യൻ അംബാസഡറായ സിബി ജോർജ് നവ്യയുടെ അമ്മാവനാണ്. മോഹൻലാലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സിബി ജോർജ്. സിബി ജോർജ് ആണ് ഗഹനയുടെ റാങ്ക് വിവരം മോഹൻലാലിനെ അറിയിച്ചത്. കഴിഞ്ഞയിടെ മോഹൻലാലും കുടുംബവും ജപ്പാനിൽ പോയപ്പോൾ സിബി ജോർജിനും കുടുംബത്തിനും ഒപ്പം സമയം ചെലവഴിച്ചിരുന്നു.
ഗഹനയെ വിളിച്ച മോഹൻലാൽ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. മോഹൻലാൽ വിളിച്ചതിൽ സന്തോഷം അറിയിച്ച ഗഹന താൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണെന്നും അറിയിച്ചു. ഗഹനയെ ഫോണിൽ വിളിച്ച് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ, ഗഹനാ, ഇത് നടൻ മോഹൻലാൽ ആണ്. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ. ഞാൻ ജപ്പാനിൽ പോയിരുന്നു. അപ്പോൾ ഗഹനയുടെ അങ്കിളിനെ കണ്ടിരുന്നു. അദ്ദേഹമാണ് ഗഹനയ്ക്ക് റാങ്ക് കിട്ടിയ വിവരം അറിയിച്ചത്. വളരെ സന്തോഷമുണ്ട്. ഇനിയും ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ – മോഹൻലാൽ പറഞ്ഞുനിർത്തി.
കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന എം ജി സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ ചവറ പബ്ലിക് സ്കൂളിൽ പത്താംക്ലാസ് വരെ പഠിച്ചു. ബി എയും എം എയും ഒന്നാം റാങ്കോടെ പാസായി. പാലാ സെന്റ് തോമസ് കോളജ് റിട്ടയർഡ് ഹിന്ദി പ്രൊഫസർ സി കെ ജെയിംസ് തോമസിന്റെയും അധ്യാപിക ദീപ ജോർജിന്റെയും മകളാണ്. ജപ്പാൻ അംബാസിഡർ സിബി ജോർജിന്റെ അനന്തരവളാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…