നടൻ മോഹൻലാലിന്റേതായി അടുത്തതായി പുറത്തിറക്കാനിരിക്കുന്ന ചിത്രമാണ് ആറാട്ട്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമായ ആറാട്ടിന്റെ ഡബ്ബിംഗ് മോഹൻലാൽ പൂർത്തിയാക്കി. ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് ആണ് മോഹൻലാൽ പൂർത്തിയാക്കിയത്. ഇതോടെ ചിത്രത്തിന്റെ ട്രയിലർ ഉടൻ എത്തുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ക്രിസ്മസിനോ പുതുവത്സര ദിനത്തിലോ ട്രയിലർ എത്തുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ടീസറിന് നേരത്തെ സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ലഭിച്ചത്.
ഒരു മാസ് – മസാല എന്റർടയിൻമെന്റ് ആയിരിക്കും ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ആക്ഷനും കോമഡിയും പാട്ടും ഉൾപ്പെടെ ഒരു വാണിജ്യസിനിമയ്ക്ക് ആവശ്യമായ എല്ലാവിധ ചേരുവകളും ഉണ്ടായിരിക്കുമെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിദ്ദിഖ്, സായി കുമാർ, നെടുമുടി വേണു, ഇന്ദ്രൻസ്, ലുക്മാൻ, കെ ജി എഫ് ഫെയിം ഗരുഡ റാം, വിജയരാഘവൻ, സ്വാസിക, രചന നാരായണൻകുട്ടി, ഷീല എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതജ്ഞൻ എ ആർ റഹ്മാൻ ഒരു ഗാനരംഗത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…