‘നാടിനെ സ്നേഹിക്കുന്നവരുടെ നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയം’; മോഹൻലാൽ

‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ. ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് മോഹൻലാൽ നന്ദി അറിയിച്ചത്. ഒപ്പം മരക്കാർ സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിച്ചതിന് എതിരെയും സംഘടിതമായ ഡിഗ്രേഡിങ്ങിന് എതിരെയും മോഹൻലാൽ സംസാരിച്ചു. പൈറസിയും സിനിമയെക്കുറിച്ചുള്ള മോശം പ്രചരണങ്ങളും ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ ഫേസ്ബുക്ക് ലൈവിൽ എത്തി പറഞ്ഞത് ഇങ്ങനെ, ‘മരക്കാറിനെ ഇരു കൈയും നീട്ടി സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി. സിനിമയെ സ്നേഹിക്കുന്നവരുടെ നാടിനെ സ്നേഹിക്കുന്നവരുടെ നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയം. രാജ്യാതിർത്തികൾ കടന്ന് നമ്മുടെ ഭാഷയിൽ ഒരു ചിത്രം പ്രേക്ഷകരിൽ എത്തിക്കുക എന്നതിന്റെ ഫലസമാപ്തി കൂടിയാണ് ഇത്. നമ്മളെല്ലാവരും സ്വാതന്ത്യത്തോടെ സന്തോഷത്തോടെ ജീവിക്കുന്നതിന് പിന്നിൽ ഇങ്ങനെ മഹാന്മാരായ നിരവധി പേരുടെ ജീവത്യാഗമുണ്ട്. ചരിത്രത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. മരക്കാർ സിനിമയുടെ വിജയം നമ്മുടെ ദേശസ്നേഹത്തിന്റെ വിജയം കൂടിയാണ്. ഈ ചിത്രത്തിന് നിങ്ങൾ ഇതുവരെ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും സഹകരണവും തുടർന്നും ഉണ്ടാകണം. നിർമാണച്ചെലവ് കാരണം വലിയ ചിത്രങ്ങൾ മലയാളത്തിൽ വല്ലപ്പോഴും മാത്രമേ സംഭവിക്കാറുള്ളൂ. ഇനിയും ഒരുപാട് വലിയ വലിയ ചിത്രങ്ങൾ മലയാളസിനിമയിൽ ഉണ്ടാകണം. അത് ലോകം മുഴുവൻ പ്രദർശിപ്പിക്കപ്പെടണം. അതൊക്കെ ആഗ്രഹമാണ്. അതിന് പ്രേക്ഷകരുടെ പിന്തുണ കൂടിയേ തീരൂ. ദൗർഭാഗ്യവശാൽ ഈ സിനിമയുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ അത്തരം പൈറേറ്റഡ് കോപ്പികൾ കാണരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയുമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.’

‘കോവിഡിന് ശേഷം ഉണർന്ന സിനിമാവ്യവസായത്തെ നശിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് എതിരെ നിങ്ങളും അണിചേരുക. എന്നും പറയുന്ന പോലെ ഒരുപാട് ആളുകളുടെ അദ്ധ്വാനവും വിയർപ്പും പ്രതീക്ഷയും സ്വപ്നങ്ങളുമാണ് ഈ സിനിമ, സിനിമാവ്യവസായം. അതുകൊണ്ട് വ്യാജപതിപ്പുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക. പൈറസി എന്ന കുറ്റകൃത്യത്തിന് എതിരെയുള്ള നിയമനടപടികളിൽ നിങ്ങൾ പെട്ടുപോകരുതെന്ന് അഭ്യർത്ഥിക്കുന്നു. ഏതാണ്ട് മൂന്നു വർഷത്തോളമെടുത്തു മരക്കാർ എന്ന സിനിമ തിയറ്ററിലേക്ക് കൊണ്ടു വരാൻ. ആ സിനിമയ്ക്ക് ഒരുപാട് ആവശ്യമില്ലാത്ത കമന്റുകൾ ഒക്കെ ഉണ്ടായി ആദ്യകാലത്ത്. ആ കാർമേഘമൊക്കെ മാറി സൂര്യൻ കത്തി നിൽക്കുന്നത് പോലെ ആ സിനിമ മാറുമെന്നാണ് എന്റെ പ്രതീക്ഷ. ആ സിനിമ കാണുന്ന ആർക്കും ആ സിനിമയെ അത്തരത്തിൽ കുറ്റം പറയാൻ പറ്റില്ല. ഒരുപാട് ദിവസങ്ങളെടുത്ത് ഒരുപാട് പേരുടെ അദ്ധ്വാനത്തിൽ ഉണ്ടാക്കിയ സിനിമയാണ്. സിനിമ ഇൻഡസ്ട്രി ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയാണ്. ഒരുപാട് പേർ ജോലി ചെയ്യുന്ന സ്ഥലമാണ്. ഇതിന്റെ ചക്രം മുന്നോട്ട് ചലിക്കണമെങ്കിൽ ഇത്തരം പ്രവണതകൾ പാടില്ല. സിനിമയെ സ്നേഹിക്കുന്ന മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും ഇതിന്റെ പിറകിൽ അണിചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി.’ – മോഹൻലാൽ പറഞ്ഞു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 day ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago