അസുഖബാധിതനായി ഏറെ നാള് പൊതുവേദിയില്‍ നിന്ന് വിട്ടുനിന്ന ശേഷം അടുത്തിടെയാണ് നടന് ശ്രീനിവാസന് സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് നടന് മോഹന്‍ലാല്‍ ശ്രീനിവാസനെ ചേര്‍ത്തുപിടിച്ച് ചുംബിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടന് മോഹന്‍ലാല്‍.
ആ നിമിഷത്തില്‍ ശ്രീനിയെ പെട്ടെന്ന് കണ്ടപ്പോള്‍ ഇമോഷണലായെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരുപാട് കാലത്തിനു ശേഷമാണു ശ്രീനിവാസനെ കണ്ടത്. ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയല്ല അന്ന് കണ്ടത്. ഒരുപാട് കാര്യങ്ങള്‍ മനസിലൂടെ കടന്നു പോയി. ആ സമയത്ത് അതല്ലാതെ വേറെയൊന്നും ചെയ്യാന്‍ തോന്നിയില്ല. അത്രയും സങ്കടമായിപ്പോയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തങ്ങള്‍ തമ്മില്‍ അറിയാതെ സംഭവിക്കുന്ന കെമിസ്ട്രിയാണ്. എത്രയോ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സംസാരിക്കാറുണ്ട്. സുഖമില്ലാതായപ്പോഴും ശ്രീനിവാസന്റെ ഭാര്യയോടും മക്കളോടും വിളിച്ച് വിവരങ്ങള്‍ തിരക്കാറുണ്ടായിരുന്നു. അദ്ദേഹം അവിടെ വന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യാണ്. അദ്ദേഹത്തിന്റെ മനസിന്റെ നന്മകൂടി അതിലുണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തിമണ്ഡലത്തില്‍ ഒരു പരിപാടി നടക്കുമ്പോള്‍ അവിടെ വരാനും സംസാരിക്കാനും തയ്യാറാകുക എന്നത് വലിയ കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…