കഴിഞ്ഞയിടെ നടൻ പൃഥ്വിരാജ് കഹോൺ ഡ്രമ്മിൽ താളം പിടിക്കുന്നത് ആരാധകർ അത്ഭുതത്തോടെയാണ് കണ്ടത്. ഇപ്പോൾ, ഇതാ അതേ കഹോൺ ഡ്രമ്മിൽ താളം പിടിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും. ‘എൻജോയ് എൻജാമി’ എന്ന ഗാനത്തിനാണ് മോഹൻലാൽ താളം പിടിച്ചത്. കൊച്ചിയിലെ ജോസ് തോമസിന്റെ ജെ ടി പാക്കിലെ സംഗീതവിരുന്നിൽ മോഹൻലാൽ പങ്കെടുക്കുമ്പോൾ ആയിരുന്നു ഈ താളം പിടിക്കൽ. മോഹൻലാൽ ഫാൻസ് ക്ലബ് ആണ് വീഡിയോ പങ്കുവെച്ചത്. സുഹൃത്തായ സമീർ ഹംസ, ജോസ് തോമസ് എന്നിവരും മോഹൻലാലിനൊപ്പം വീഡിയോയിൽ ഉണ്ട്. ജീത്തു ജോസഫ് ഒരുക്കുന്ന ട്വൽത് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി കൊച്ചിയിൽ എത്തിയപ്പോൾ ആയിരുന്നു ഈ സംഗീതവിരുന്ന്. കുളമാവിൽ ആയിരുന്നു ട്വൽത് മാൻ ചിത്രീകരണം. ഏതായാലും വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയി.
കഹോൺ ഡ്രമ്മിൽ പൃഥ്വിരാജ് താളം പിടിക്കുന്നതും നേരത്തെ വൈറൽ ആയിരുന്നു. ആഗോളതലത്തിൽ തന്നെ ശ്രദ്ധേയായ ശ്രീലങ്കൻ ഗായിക യൊഹാനിയുടെ ‘മനികെ മാഗേ ഹിതേ’ എന്ന ഗാനത്തിന് ആയിരുന്നു പൃഥ്വിരാജ് താളം പിടിച്ചത്. പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോൻ ആയിരുന്നു ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ വീഡിയോ ആരാധകരുടെ ഇടയിൽ വൻ ഹിറ്റ് ആയി മാറിയിരുന്നു. ഇതിനു പിന്നാലെയാണ്
ഇതേ കഹോണിൽ താളം പിടിച്ച് മോഹൻലാലും എത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയിൽ മോഹൻലാൽ ആണ് നായകൻ. ചിത്രീകരണം പൂർത്തിയാക്കിയ ബ്രോ ഡാഡിയുടെ പോസ്റ്റ് പ്രൊഡക്ഷൻ പണികളിലാണ് പൃഥ്വിരാജ് ഇപ്പോൾ.
അതേസമയം, ജീത്തു ജോസഫ് ചിത്രം പൂർത്തിയാക്കിയ മോഹൻലാൽ ഇനി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിനയിക്കുന്നത്. നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസും മോഹൻലാലും ഒരുമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഒക്ടോബർ അഞ്ചിന് മോഹൻലാൽ ജോയിൻ ചെയ്യും. ഇതിനു ശേഷം പ്രിയദർശൻ – എം ടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഓളവും തീരവും’ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…