സസ്‌പെന്‍സ് നിറച്ച കഥപറച്ചിലും നിഗൂഢതയും; പ്രേക്ഷകരെ കിടുക്കി ലക്കി സിംഗ്; മോണ്‍സ്റ്ററിലൂടെ വീണ്ടും ഹിറ്റടിക്കാന്‍ വൈശാഖ്

പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിച്ചെത്തിയ മോണ്‍സ്റ്ററിനായി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. പുലിമുരുകന്‍ പ്രതീക്ഷിച്ചെത്തരുതെന്ന് വൈശാഖ് പറഞ്ഞെങ്കിലും പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും വാനോളം പ്രതീക്ഷിച്ചു. ആ പ്രതീക്ഷയെ ഒട്ടും പുറകോട്ടടിക്കാതെയായിരുന്നു മോണ്‍സ്റ്ററിന്റെ ആദ്യ ദിനം. ചിത്രത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തീര്‍ത്തും വ്യസ്തവും പുതുമയും നിറഞ്ഞ പ്രമേയമാണ് മോണ്‍സ്റ്ററിന്റേത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍. താരതമ്യം ചെയ്യാനോ ഒത്തുനോക്കാനോ പോലും ഇതുപോലൊരു സിനിമ മലയാളച്ചില്‍ മുമ്പുണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. മോഹന്‍ലാലിന്റെ ലക്കി സിംഗ് തന്നെയാണ് ചിത്രത്തിന്റെ നെടുംതൂണ്‍. കൊച്ചിയില്‍ താന്‍ വാങ്ങിയ ഫ്‌ളാറ്റ് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്ന് ലക്കി സിംഗ് വരുന്നതും അതിന് ശേഷമുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഹണി റോസ് അവതരിപ്പിച്ച കഥാപാത്രവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ഭാമിനി എന്ന കഥാപാത്രമായി ഹണി റോസ് ജീവിക്കുകയായിരുന്നു. ലക്ഷ്മി മാഞ്ചുവിന്റെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. മുഖത്ത് പ്രകടമാകുന്ന ചെറിയ ചലനങ്ങളില്‍ പോലും ഭാവം കൊണ്ടുവരാന്‍ ലക്ഷ്മി ശ്രമിച്ചിട്ടുണ്ട്. സിദ്ദിഖ്, ഗണേഷ് കുമാര്‍, സുദേവ് നായര്‍, ലെന, ജോണി ആന്റണി, കോട്ടയം രമേശ്, കൈലാശ്, ഇടവേള ബാബു, സാധിക, വേണുഗോപാല്‍, അഞ്ജലി നായര്‍ എന്നിവരും മികച്ചു നിന്നു. ചിത്രത്തില്‍ കുഞ്ഞാറ്റയായി എത്തിയ ജെസ് സ്വീജനും മികവുറ്റ പ്രകടനം കാഴ്ചവച്ചു.

തുടക്കം മുതല്‍ അവസാനം വരെ നിഗൂഢമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രത്യേകം സ്പൂണ്‍ഫീഡ് ചെയ്തുള്ള കഥപറച്ചില്‍ അല്ലാതെ സിനിമ പ്രേക്ഷകരുടെ ചിന്തിക്കാനുള്ള ശേഷിയെ മാനിക്കുന്നുണ്ട്. ഉദയ കൃഷ്ണയുടെ സ്‌ക്രിപ്റ്റും എടുത്തു പറയണം.
ദീപക് ദേവിന്റെ സംഗീതവും പശ്ചാത്തല സംഗീതവും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. സതീഷ് കുറിപ്പിന്റെ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും സ്റ്റണ്ട് സില്‍വയുടെ സംഘട്ടനവും ചിത്രത്തെ കൂടുതല്‍ ആസ്വാദന തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago