ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17ന് നടക്കും. അതേസമയം, ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്കാരം നടൻ മോഹൻലാലിന് നൽകും. പൊങ്കാലയോട് അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം തന്നെ നിർവഹിക്കും. കോവിഡ് സാഹചര്യത്തിൽ വീടുകളിൽ മാത്രം പൊങ്കാല ഇടുന്നതിനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്.
ഫെബ്രുവരി ഒമ്പതിന് വൈകുന്നേരം ആറരയ്ക്ക് കലാപരിപാടികളോടെ ഉദ്ഘാടനം നടക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാകും ഉത്സവ ചടങ്ങുകൾ ഇത്തവണ നടക്കുക. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാലയുണ്ടാകുക. ഭക്തജനങ്ങൾ അവരവരുടെ വീടുകളിൽ പൊങ്കാല അർപ്പിക്കണമെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
കോവിഡ് സാഹചര്യത്തിൽ പരിമിതമായ രീതിയിൽ പൊങ്കാല നടത്തണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആയിരുന്നു ഇക്കാര്യം തീരുമാനിച്ചത്. ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും ആള്‍ക്കൂട്ടമില്ലാതെ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ച് ആയിരിക്കും ആളെ പങ്കെടുപ്പിക്കുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…