മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രത്തിൽ നിർമാണപങ്കാളിയായി ഏക്ത കപൂർ എന്ന് റിപ്പോർട്ടുകൾ. മോഹൻലാലിന്റേതായി വരാനിരിക്കുന്ന ശ്രദ്ധേയ പ്രൊജക്ടുകളിൽ ഒന്നാണ് വൃഷഭ. പ്രധാനമായും തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കപ്പെടുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ആയിരുന്നു ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം. നന്ദ കിഷോര്‍ ആണ് സംവിധാനം.
സിനിമാപ്രേമികൾ വളരെ ആവേശത്തോടെയാണ് ഈ പ്രൊജക്ട് പ്രഖ്യാപനം സ്വീകരിച്ചത്. എന്നാൽ, ഇതു സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തെത്തിയിട്ടില്ല. ഇതിനിടയിലാണ് വൃഷഭ സംബന്ധിച്ച ഒരു പ്രധാന വിവരം പുറത്തെത്തിയിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂറും ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി ആയിരിക്കും എന്നാണ് ഈ റിപ്പോർട്ട്. ഏക്ത കപൂറിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ആയിരിക്കുമിത്.
മുംബൈയില്‍ യാഷ് രാജ് ഫിലിംസിന്‍റെ ഓഫീസില്‍ വച്ച് ഏക്തയും മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ച നടക്കുമെന്നും ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കും വിധം മുംബൈയിലെ യൈആര്‍എഫ് സ്റ്റുഡിയോസ് ഓഫീസിലേക്ക് വാഹനത്തില്‍ എത്തുന്ന മോഹന്‍ലാലിന്‍റെ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. 200 കോടിയാണ് ചിത്രത്തിന്‍റെ മുടക്കുമുതലെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ഏക്ത കപൂറിന്‍റെ ബാലാജി ടെലിഫിലിംസ് കൂടാതെ എവിഎസ് സ്റ്റുഡിയോസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുക. ബോളിവുഡ് ചിത്രങ്ങളായ ഡ്രീം ഗേള്‍ 2, ദി ക്രൂ എന്നിവയാണ് ഏക്ത കപൂറിന്‍റെ നിര്‍മ്മാണത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…