ഗൾഫിൽ സ്റ്റേജ് ഷോയ്ക്കായി ഒപ്പമെത്തിയ പ്രശസ്തയായ നടി പർദ്ദയിട്ട് ഇറങ്ങി കാറിൽ കയറിപ്പോയി, മനസിലായിട്ടും ഒന്നും ചോദിക്കാൻ കഴിയാതെ വന്നതിനെക്കുറിച്ച് നടൻ മുകേഷ്

അഭിനയജീവിത്തതിനിടയിലെ രസകരമായ കഥകളാണ് മുകേഷ് സ്പീക്കിംഗ് എന്ന യുട്യൂബ് ചാനലിലൂടെ മുകേഷ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു അനുഭവ കഥ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഒരു സ്റ്റേജ് ഷോ അവതരിപ്പിക്കാൻ പോയപ്പോഴുള്ള കഥയാണ് മുകേഷ് പങ്കുവെച്ചത്. ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ഗൾഫിൽ സ്റ്റേജ് ഷോയ്ക്ക് പോയ സമയത്ത് നടന്ന ഒരു രസകരമായ സംഭവമാണ് മുകേഷ് പങ്കുവെച്ചത്.

ഖത്തറിൽ വെച്ചായിരുന്നു സ്റ്റേജ് ഷോ. സ്റ്റേജ് ഷോയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ആളുകളുടെ മനസിൽ സ്റ്റേജ് ഷോ കഴിഞ്ഞ് ബാക്കിയുള്ള സമയം കൊണ്ട് ബന്ധുക്കൾ ഉൾപ്പെടെയുള്ള വേണ്ടപ്പെട്ടവരെ കാണാമെന്നതാണ്. എന്നാൽ ഇതിന് നിയന്ത്രണം ഉണ്ടായിരുന്നു. ഷോ തുടങ്ങുന്നതിന് മുമ്പ് താരങ്ങൾ പുറത്തിറങ്ങിയാൽ ആളുകൾക്ക് അവരെ കാണാൻ അവസരം ലഭിക്കും. അതുകൊണ്ടു തന്നെ തങ്ങൾക്ക് ഇഷ്ടപ്പെട്ട താരങ്ങളെ കണ്ട സന്തോഷത്തിൽ ആളുകൾ ചിലപ്പോൾ ഷോയ്ക്ക് വരികുമില്ല. അതുകൊണ്ട് താരങ്ങൾ നിരാശരായി. സ്പോൺസറുടെ നേതൃത്വത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഹോട്ടലിൽ താമസം ആരംഭിച്ചു.

ഒരു ദിവസം ഹോട്ടലിന്റെ ലോബിയിലെ ലിഫ്റ്റിന് അടുത്തായി മുകേഷും രാജീവ്കുമാറും നിൽക്കുകയായിരുന്നു. അവിടെ വന്നുപോകുന്ന സ്പോൺസറും മറ്റുള്ളവരുമായി രാജീവ്കുമാർ കുശലാന്വേഷണം നടത്തുന്നുണ്ട്. പെട്ടെന്ന് ലിഫ്റ്റിനുള്ളിൽ നിന്നും മുഖം ഉൾപ്പെടെ മറച്ച് പർദ്ദ അണിഞ്ഞ ഒരു സ്ത്രീ മുകേഷിനെയും രാജീവ്കുമാറിനെയും കണ്ട് പരിഭ്രമിച്ച് ഇറങ്ങിയടത്തു നിന്ന് തിരിയുകയാണ്. ഒടുവിൽ ഒരുവിധം അവർ പുറത്തിറങ്ങി കാറിൽ കേറി. അത് ഏതോ ഒരു അറബ് സ്ത്രീ എന്നായിരുന്നു രാജീവ്കുമാറിന്റെ ധാരണ. എന്നാൽ, ശരീരഭാഷയിൽ മുകേഷിന് ആളെ പിടികിട്ടി. ആ പർദ്ദയ്ക്കുള്ളിൽ നടി ബിന്ദു പണിക്കർ ആയിരുന്നു. ഇക്കാര്യം രാജീവ് കുമാറിനോട് പറഞ്ഞപ്പോൾ ഇത് പറഞ്ഞു കളിയാക്കുകയോ, മറ്റുള്ളവരോട് പറയുകയോ ചെയ്യരുത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഷോയ്ക്ക് മുൻപ് അവർ പിണങ്ങിപോകാൻ ഇടയവരുത് എന്ന ചിന്തയായിരുന്നു രാജീവ്കുമാറിന്റെ ആ നിർദേശത്തിനു പിന്നിൽ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago