സിനിമ, ക്രിക്കറ്റ് ഉള്‍പ്പെടെ വിജയം അനിവാര്യമായ എല്ലാ മേഖലകളിലും അന്ധവിശ്വാസങ്ങളുമുണ്ടെന്ന് നടന്‍ മുകേഷ്. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രമായ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തില്‍ അത്തരമൊരു അന്ധവിശ്വാസമുണ്ടായിരുന്നുവെന്ന് പറയുകയാണ് മുകേഷ്. ഇത് കൂടാതെ നടന്‍ ജനാര്‍ദനനെ വച്ച് ആദ്യ ഷോട്ട് എടുക്കാല്‍ ചിത്രം വിജയിക്കുമെന്നൊരു വിശ്വാസവും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്ന് മുകേഷ് പറയുന്നു. മുകേഷ് സ്പീക്കിംഗ് എന്ന സ്വന്തം യൂട്യൂബ് ചാനലിലാണ് സിനിമയിലെ അന്ധവിശ്വാസം സംബന്ധിച്ച് അദ്ദേഹം സംസാരിച്ചത്.
റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ ആദ്യ ഷോട്ട് സായികുമാര്‍ തനിക്ക് ജോലി കിട്ടാനായി പ്രാര്‍ത്ഥിക്കുന്ന സീനായിരുന്നു. ഉദയ സ്റ്റുഡിയോയുടെ മുന്നിലെ ഒരു രൂപക്കൂടിന് മുന്നിലായിരുന്നു ആ സീന്‍ ചിത്രീകരിച്ചത്. സായികുമാര്‍ വന്ന് നിന്ന് പറഞ്ഞതും എവിടെ നിന്നോ ഒരു മൂങ്ങ പറന്നുവന്ന് ഫ്രെയിമില്‍ ഇരുന്നു. ഇത് സെറ്റില്‍ ചര്‍ച്ചയായി. മൂങ്ങയെ എങ്ങനെ ഓടിക്കും എന്ന വിധത്തിലായിരുന്നു ചര്‍ച്ച നടന്നത്. ആദ്യ ഷോട്ട് ആയതുകൊണ്ട് എടുത്തു കളയാന്‍ വയ്യ. അതുമാത്രമല്ല, ആ ഷോട്ട് ഓക്കെയായിരുന്നു. എന്തു വന്നാലും ഈ ഷോട്ട് കളയില്ല എന്ന് തീരുമാനിച്ച് മുന്നോട്ടുപോയി. ഷൂട്ട് കഴിഞ്ഞു, സിനിമ റിലീസായി. ഓണത്തിന് മുന്‍പ് രണ്ടാഴ്ച കളിച്ചിട്ട് വലിയ പടങ്ങള്‍ വരുമ്പോള്‍ മാറിക്കൊടുക്കാം എന്ന കരാറിലാണ് തീയറ്റര്‍ കിട്ടിയത്. റാംജീ റാവു വന്‍ വിജയമാകുമെന്നൊന്നും ആരും കരുതിയിരുന്നില്ലെന്ന് മുകേഷ് പറയുന്നു.
ആദ്യ ദിനം തീയറ്ററുകളില്‍ ആരും ഉണ്ടായിരുന്നില്ല. രണ്ടാം ദിവസം കുറച്ച് ആളുകള്‍ വന്നു തുടങ്ങി. പതിയെ ചിത്രം ഹിറ്റായി. കരാര്‍ അനുസരിച്ച് രണ്ടാഴ് കളിച്ച ശേഷം മാറിക്കൊടുക്കണമായിരുന്നു. വലിയ താരങ്ങളുടെ സിനിമ വന്ന് പരാജയപ്പെട്ടതോടെ റാംജി റാവു വീണ്ടുമെത്തി. 150 ദിവസം തീയറ്ററുകളില്‍ നിറഞ്ഞോടി. ഇതെല്ലാം ആ മൂങ്ങ വന്നതുകൊണ്ടാമെന്നായിരുന്നു പരക്കെ സംസാരം. എല്ലാവര്‍ക്കും അത് വിശ്വസിക്കാനായിരുന്നു താത്പര്യമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…