‘സെറ്റില്‍ ആയിട്ട് വിവാഹം മതിയെന്ന് മമ്മൂട്ടിയുടെ ഉപദേശം, വിവാഹം നേരത്തേയാക്കി കൃഷ്ണകുമാറും സിന്ധുവും’; അക്കഥ അഹാനയോട് പറഞ്ഞ് മുകേഷ്

നടന്‍ കൃഷ്ണകുമാറും കുടുംബവും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന ഉള്‍പ്പെടെയുള്ള മക്കളുടെ വിഡിയോകള്‍ വൈറലാകാറുണ്ട്. ഭാര്യ സിന്ധുവും യൂട്യൂബ് ചാനല്‍ ആരംഭിച്ചിട്ടുണ്ട്. കൃഷ്ണകുമാറിന്റേയും സിന്ധുവിന്റേയും പ്രണയ വിവാഹമായിരുന്നു. സിന്ധുവിന്റെ വീട്ടിലെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും ഒന്നായത്. ഇപ്പോഴിതാ ഇരുവരുടേയും വിവാഹം നേരത്തേയാകാന്‍ കാരണം മമ്മൂട്ടിയാണെന്ന് പറയുകയാണ് നടന്‍ മുകേഷ്.

മുകേഷിന്റെ യുട്യൂബ് ചാനലില്‍ അഹാന കൃഷ്ണ അതിഥിയായി വന്നപ്പോഴാണ് രസകരമായ പഴയ സംഭവം മുകേഷ് അഹാനയോട് പറഞ്ഞത്. സൈന്യത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനിടെയുണ്ടായ സംഭവമാണ് മുകേഷ് പറയുന്നത്. മമ്മൂട്ടിയും എല്ലാവരുമുണ്ട്. ഷൂട്ടിങ് നടക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ അപ്പ ഹാജയേയും കൃഷ്ണകുമാറിനേയും കണ്ടുവെന്ന് മുകേഷ് പറയുന്നു. താന്‍ രണ്ടുപേരെയും വിളിച്ച് വിശേഷം തിരിക്കി. രണ്ടുപേരുടെ മുഖത്തും ഒരു വിഷമം കാണുന്നുണ്ട്. കാര്യം ചോദിച്ചപ്പോഴാണ് അറിഞ്ഞത് കൃഷ്ണ കുമാറിനൊപ്പം കാമുകിയുമുണ്ട്, വണ്ടിയില്‍ ഇരിക്കുകയാണെന്ന്. രണ്ടുപേരും ഏറെനാളായി പ്രണയിക്കുകയാണ് പക്ഷെ കാമുകിയുടെ വീട്ടുകാര്‍ക്ക് ആ വിവാഹത്തോട് താത്പര്യമില്ല. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കൃഷ്ണകുമാറെന്നും അപ്പ ഹാജ പറഞ്ഞു.

താന്‍ ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞു. ‘നീ പ്രണയിക്കുന്നത് തെറ്റല്ല. പ്രണയിച്ച കുട്ടിയെ തന്നെ വിവാഹം ചെയ്യുകയും വേണം. പക്ഷെ ഇപ്പോള്‍ നിന്റെ കൈയില്‍ അവളെ പോറ്റാനുള്ള വകുപ്പുണ്ടോ? അവളെ നിനക്ക് നന്നായി നോക്കാന്‍ പറ്റുമോ? അതുകൊണ്ട് നീ കുറച്ച് കൂടി ക്ഷമിച്ച് നില്‍ക്ക്. അപ്പോഴേക്കും നീ സിനിമയില്‍ നല്ല സ്ഥാനത്തെത്തും. അപ്പോള്‍ വിവാഹം കഴിക്കാം. അല്ലെങ്കില്‍ രണ്ടുപേരും പിന്നീട് ഈ ബന്ധത്തില്‍ ദുഖിക്കും’, മമ്മൂട്ടി പറഞ്ഞു. മമ്മൂക്കയുടെ ഉപദേശം കേട്ട ശേഷം ബുദ്ധിവന്ന കൃഷ്ണകുമാര്‍ സെറ്റിലായിട്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ കാമുകിക്കൊപ്പം തിരികെ പോയെന്നും മുകേഷ് പറഞ്ഞു.

അച്ഛന്റെ പഴയ കഥകള്‍ കേട്ട് അഹാന ആകാംക്ഷയിലായി. പെണ്‍കുട്ടിയുടെ പേര് മുകേഷ് വെളിപ്പെടുത്താത്തതും അഹാനയുടെ ആകാംഷ കൂട്ടി. അതിന് ശേഷമുള്ള കഥ മുകേഷ് പറഞ്ഞു. കൃഷ്ണ കുമാര്‍ പോയശേഷം ഷൂട്ടിങ് പൂര്‍ത്തിയാക്കി തങ്ങള്‍ തിരികെ ഹോട്ടലില്‍ പോയി വിശ്രമിച്ചു. പിറ്റേന്ന് രാവിലെ ഒരു ഫോണ്‍ കോള്‍ വന്നു. അപ്പ ഹാജയായിരുന്നു ലൈനില്‍. കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത് മമ്മൂക്ക ഉപദേശിച്ച് മനംമാറ്റി വിട്ട കൃഷ്ണകുമാറും കാമുകി സിന്ധുവും രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന്. മമ്മൂക്കയുടെ ഉപദേശം കേട്ട് കൃഷ്ണകുമാറിന്റെ മനം മാറിയാലോയെന്ന് കരുതി കാമുകി സിന്ധു നിര്‍ബന്ധിച്ചതിനാലാണ് പിറ്റേ ദിവസം തന്നെ രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ പേരില്‍ മമ്മൂക്കയെ താന്‍ കളിയാക്കാറുണ്ടെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago