‘ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ അയാളുടെ അച്ഛന്‍ ജനിച്ചിട്ടില്ല, ഒരു സീന്‍ കണ്ടാല്‍ കുഴപ്പമാണെന്ന് മനസിലാകാനുള്ള സീനിയോരിറ്റി തനിക്കുണ്ട്’; ഓ മൈ ഡാര്‍ലിംഗിനെതിരായ യൂട്യൂബ് റിവ്യൂകള്‍ക്കെതിരെ ആഞ്ഞടിച്ച് മുകേഷ്

സിനിമകള്‍ക്കെതിരായ യൂട്യൂബ് റിവ്യൂകള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ മുകേഷ്. ഒരു നല്ല സിനിമ ഉണ്ടാക്കാനുള്ള പ്രയത്‌നം വളരെ വലുതാണെന്നും സിനിമയുമായി യാതൊരു ബന്ധമില്ലാത്തവരാണ് അത് മോശമെന്ന് അഭിപ്രായപ്പെടുന്നതെന്നും മുകേഷ് പറഞ്ഞു. ഫസ്റ്റ് ഷോ കണ്ട് അതിന്റെ ക്ലൈമാക്‌സ് അടക്കം വിളിച്ചു പറയുന്നവരുണ്ട്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്നും പൈസ കിട്ടാത്തതിന്റെ പ്രശ്‌നമാണെന്നും മുകേഷ് തുറന്നടിച്ചു. മുകേഷ് കേന്ദ്രകഥാപാത്രമായി എത്തിയ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുകേഷ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

മനുഷ്യരാകുമ്പോള്‍ അബദ്ധങ്ങള്‍ പറ്റും. ഓ മൈ ഡാര്‍ലിംഗിലെ ഒരു സീനുമായി ബന്ധപ്പെട്ട് ഒരാള്‍ പറഞ്ഞ അഭിപ്രായം ഏറെ വേദനിപ്പിച്ചു. മുകേഷും ലെനയുമായുള്ള ഒരു സീനില്‍ പലതും മനസിലാകുന്നില്ലെന്നാണ് അയാള്‍ പറഞ്ഞത്. ‘അവര്‍ സീരിയസായി പറയുമ്പോള്‍ ചിരിവരുന്നു, തമാശപറയുമ്പോള്‍ സീരിയസായി ഫീല്‍ ചെയ്യുന്നു’ എന്നും പറഞ്ഞു. താന്‍ സിനിമയില്‍ വരുമ്പോള്‍ അയാളുടെ അച്ഛന്‍ ജനിച്ചിട്ടുണ്ടാകില്ല. സിനിമയില്‍ ഒരു സീന്‍ അഭിനയിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കുഴപ്പമുണ്ടെന്ന് പറയാനുള്ള സീനിയോറിറ്റി തനിക്കുണ്ട്. കൊച്ചു കുട്ടികള്‍ വന്ന് എല്ലാവരേയും പരിഹസിക്കുകയാണ്. അത് കാണുമ്പോള്‍ നമ്മള്‍ സംശയിക്കണം. അവര്‍ക്ക് കിട്ടാനുള്ളത് കിട്ടിയിട്ടില്ല. അവിടെയും ഇവിടെയും കൊള്ളാതെ ഒരാളെ തീര്‍ത്തുകളയാം എന്ന ഭാവമാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

‘ഷോലെ’യൊക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യമാണ്. ഇവര്‍ ഉണ്ടായിരുന്നെങ്കില്‍ അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്രയൊക്കെ എന്താണ് ചെയ്യുന്നത്, ഇവരുടെ മുഖത്ത് എന്താണ് വരുന്നത് എന്നൊക്കെ ചോദിച്ചേനെയെന്നും മുകേഷ് പറഞ്ഞു. സിനിമയില്‍ ഡീഗ്രേഡിംഗ് പണ്ടുമുണ്ട്. പക്ഷേ അന്ന് കുറച്ചുകൂടി ഉത്തരവാദിത്തമുള്ള ആസ്വാദകരുണ്ടായിരുന്നു. നമുക്ക് അഭിമാനകരമായ ഒരു ചരിത്രമുണ്ട്. സിനിമ കാണുന്നതിന് മുന്‍പ് തങ്ങളുടെ റിവ്യൂ കാണണമെന്ന് പറയുന്നവരുണ്ട്. അത് പറയാന്‍ ഇവര്‍ ആരാണ്?. അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 24നാണ് ഓ മൈ ഡാര്‍ലിംഗ് തിയേറ്ററുകളില്‍ എത്തിയത്. അനിഖ സുരേന്ദ്രനായിരുന്നു ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മെല്‍വിന്‍ ബാബു ആണ് നായകന്‍. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗത സംവിധായകന്‍ ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്.

 

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago