‘ഇരുമ്പന്‍ സാറ് ആളൊരു കാലനാ’; കൊച്ചാളില്‍ പൊലീസായി മുരളി ഗോപി; ടീസര്‍

ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന കൊച്ചാള്‍ എന്ന ചിത്രത്തിലെ മറ്റൊരു ടീസര്‍ കൂടി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മുരളി ഗോപി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഇരുമ്പന്‍ സാറ് ആളൊരു കാലനാ’ എന്നാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന കഥാപാത്രം മുരളി ഗോപിയുടെ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. സൈമണ്‍ തോമസ് എന്നാണ് മുരളി ഗോപിയുടെ കഥാപാത്രത്തിന്റെ പേര്.

നേരത്തെ ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചുകൊണ്ടുള്ള ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പിങ്കര്‍ ബാബു എന്ന ‘പന്നി വോട്ടക്കാരനായാണ് ഷൈന്‍ ടോം ചിത്രത്തിലെത്തുന്നത്. കൃഷ്ണ ശങ്കര്‍ ആണ് ചിത്രത്തിലെ നായകന്‍. പൊലീസ് കഥാപാത്രത്തെയാണ് കൃഷ്ണ ശങ്കര്‍ അവതരിപ്പിക്കുന്നത്.

സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡയാണ് ചിത്രം നിര്‍മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് മിഥുന്‍ പി മദനന്‍, പ്രജിത്ത് കെ. പുരുഷന്‍ എന്നിവര്‍ ചേര്‍ന്നാണ്. ജോമോന്‍ തോമസ് ഛായാഗ്രഹണവും ബിജീഷ് ബാലകൃഷ്ണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. പുതുമുഖം ചൈതന്യയാണ് ചിത്രത്തില്‍ നായികയാകുന്നത്. ഷറഫുദ്ദീന്‍, രഞ്ജി പണിക്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്‍, ശ്രീകാന്ത് മുരളി, ഷറഫുദ്ദീന്‍, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാരഞ്ജിനി, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago