മിമിക്രിയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ കലാകാരനാണ് നാദിർഷ. പിന്നീട് അഭിനേതാവായും ഗായകനായും ടെലിവിഷൻ അവതാരകനായും ശ്രദ്ധേയനായ താരം അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കും എത്തി. നാദിർഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ രണ്ട് മക്കൾക്കും ഒപ്പമുള്ള ചിത്രമാണ് നാദിർഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഏതായാലും ചിത്രം കണ്ടപാടേ നാദിർഷയെ സന്തൂർ ഡാഡി എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ചിലർ നാദിർഷയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തിയപ്പോൾ മറ്റു ചിലർ സന്തുഷ്ടനായ അച്ഛനെ അഭിനന്ദിച്ചു. ‘ബ്ലാക് ഡ്രസ്സ് ഇട്ടിരിക്കുന്ന പയ്യന്റെ പ്രായം ഓരോ വർഷം വരുമ്പോഴും കുറയുകയാണല്ലോ….+2 അഡ്മിഷൻ എടുക്കേണ്ടി വരുമോ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ദിലീപ് നായകനായി എത്തിയ കേശു ഈ വീടിന്‍റെ നാഥന്‍ എന്ന സിനിമയാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയിരുന്നു ഈ ചിത്രം. ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‍നര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച സജീവ് പാഴൂര്‍ ആയിരുന്നു. ഉര്‍വ്വശി ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ജയസൂര്യ നായകനാവുന്ന ഈശോയ്ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…