ദുബായി കീഴടക്കി കിറുക്കനും കൂട്ടുകാരും, സാറ്റർഡേ നൈറ്റ് സിനിമയുടെ കിടിലൻ പ്രമോഷനുമായി ദുബായിൽ നിവിൻ അടക്കമുള്ള താരങ്ങൾ

കേരളത്തിലെ ഗംഭീര പ്രൊമോഷന് ശേഷം കിടിലൻ പ്രൊമോഷനുമായി ദുബായിൽ എത്തി സാറ്റർഡേ നൈറ്റ് താരങ്ങൾ. ദുബായ് അൽ ഗുറൈർ മാളിലാണ് കിറുക്കനും കൂട്ടുകാരും തങ്ങളുടെ സിനിമ പ്രമോഷനായി എത്തിയത്. നിവിൻ പോളിക്ക് ഒപ്പം സിജു വിൽസൺ, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പ്രമോഷനായി എത്തിയിരുന്നു. സംവിധായകൻ റോഷൻ ആൻഡ്രൂസും ഒപ്പം ഉണ്ടായിരുന്നു. വൻ വരവേൽപ്പ് ആയിരുന്നു അൽ ഗുറൈർ മാളിൽ ഒത്തുചേർന്ന ആരാധകർ സാറ്റർഡേ നൈറ്റ് ടീം അംഗങ്ങൾക്ക് നൽകിയത്.

സംവിധായകൻ റോഷൻ ആൻഡ്രൂസും നടൻ നിവിൻ പോളിയും കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. നവംബർ നാലിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. നിവിൻ പോളിയെ കൂടാതെ സൈജു കുറുപ്പ്, അജു വർഗീസ്, സിജു വിൽസൺ, സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. പ്രേക്ഷകരിലേക്ക് വൻ ഹൈപ്പോടെയാണ് ചിത്രം എത്തുന്നത്. പോസ്റ്ററുകളും ട്രയിലറും നേരത്തെ തന്നെ പ്രേക്ഷകരെ ആകർഷിച്ചിരുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ ഭാസ്‌കറാണ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അനീസ് നാടോടിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് സുധാകരന്‍, മേക്കപ്പ്- സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍- ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നോബിള്‍ ജേക്കബ്, കളറിസ്റ്റ്- ആശിര്‍വാദ് ഹദ്കര്‍, ഡി ഐ- പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ഓഡിയോഗ്രാഫി- രാജകൃഷ്ണന്‍ എം ആര്‍, ആക്ഷന്‍- അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍- വിഷ്ണു ദേവ, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈന്‍- ആനന്ദ് ഡിസൈന്‍സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍- ദിനേഷ് മേനോന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- വിവേക് രാമദേവന്‍, പിആര്‍ഒ- ശബരി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago