തുണിപൊക്കിയ കേസ് മുതൽ പട്ടിയെ വിട്ട് കടിപ്പിച്ച കേസ് വരെ, ഹെൽമറ്റില്ലാതെ വണ്ടി ഓടിച്ചതു മുതൽ ജീവനക്കാരിയായ യുവതിക്ക് ശമ്പളം നൽകാത്ത കേസ് വരെ… ആക്ഷൻ ഹിറോ ബിജു തീർത്തത് എത്രയെത്ര കേസുകൾ. ജനമൈത്രി പൊലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ആക്ഷൻ ഹീറോ ബിജു. തിയറ്ററുകളിൽ ആക്ഷൻ ഹിറോ ആയി എത്തിയ ബിജു പൌലോസ് പ്രേക്ഷകരെ രസിപ്പിച്ചത് ചില്ലറയല്ല. ചിത്രം റിലീസ് ചെയ്ത് എട്ടു വർഷം പൂർത്തിയാകുമ്പോൾ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിവിൻ പോളി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ ഈ സന്തോഷ വാർത്ത അറിയിച്ചത്.
‘ആക്ഷൻ ഹിറോ ബിജു സ്ക്രീനുകളിൽ എത്തിയിട്ട് എട്ടു വർഷമായി. അന്നുമുതൽ ഇന്നുവരെ ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും അഭിനന്ദനവും ഹൃദ്യവും സ്വാഗതാർഹവുമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നതിൽ വളരെ ആവേശഭരിതരാണ് ഞങ്ങൾ.’ – ആക്ഷൻ ഹിറോ ബിജു 2 പോസ്റ്ററിനൊപ്പം നിവിൻ പോളി സോഷ്യൽ മീഡിയയിൽ കുറിച്ചു.
എബ്രിഡ് ഷൈൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ആക്ഷൻ ഹിറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗവും നിവിൻ പോളി തന്നെ ആയിരിക്കും നിർമിക്കുന്നത്. ഏതായാലും സിനിമാപ്രേമികൾ വളരെ ആവേശത്തോടെയാണ് ഈ വാർത്തയെ വരവേറ്റത്. ബിജു പൌലോസ് തിരിച്ചെത്തി, നിവിൻ പോളി തിരിച്ചെത്തി, ഇനിയാണ് പഴയ നിവിൻ പോളിയുടെ തിരിച്ചു വരവ് എന്നിങ്ങനെ പോകുന്നു കമന്റുകൾ. 2016 ഫെബ്രുവരി നാലിന് ആയിരുന്നു ആക്ഷൻ ഹിറോ ബിജു റിലീസ് ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…