‘മലയാളത്തിലുള്ളവരുടെ അഭിനയം വളരെ നാച്വറൽ; മമ്മൂട്ടി സാറിനെയും മോഹൻലാൽ സാറിനെയും പോലെ സമയം ഞങ്ങള്‍ക്ക് കിട്ടുമോ എന്നറിയില്ല’ – മനസു തുറന്ന് പ്രഭാസ്

അടുത്ത പത്തുവർഷത്തേക്ക് എങ്കിലും സിനിമയിൽ നിലനിൽക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് നടൻ പ്രഭാസ്. അതിനുള്ളിൽ സിനിമയെക്കുറിച്ച് കൂടുതൽ അറിയാനും മനസിലാക്കാനും പറ്റുമെന്നും പ്രഭാസ് പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചും ഭാവിയെക്കുറിച്ചും പ്രഭാസ് മനസു തുറന്നത്. വർഷങ്ങൾക്ക് ശേഷവും ആളുകൾ തന്റെ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രഭാസ് പറഞ്ഞു. അത്രയും കാലം സിനിമയിൽ നിലനിൽക്കാൻ കഴിഞ്ഞാൽ അതുതന്നെ വലിയ ഭാഗ്യമാണെന്നും പ്രഭാസ് പറഞ്ഞു. മലയാളസിനിമയിൽ മമ്മൂട്ടി സാറും മോഹൻലാൽ സാറും മുപ്പതും നാൽപതും വർഷമായി ഇൻഡസ്ട്രിയിൽ തുടരുന്നവരാണെന്നും അങ്ങനെ നിലനിൽക്കാൻ ഒരുപാട് അദ്ധ്വാനം വേണമെന്നും പ്രഭാസ് തുറന്നു പറഞ്ഞു.

മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ നിലനിൽക്കാൻ ഒരുപാട് അധ്വാനം വേണം. പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോൽക്കുക ഓരോ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് പൊരുതുക. തങ്ങളുടെ തലമുറയ്ക്ക് അത്രയും സമയം കിട്ടുമോ എന്നറിയില്ലെന്നും അവരെപ്പോലെ പൊരുതാൻ കഴിവുള്ളവരാണോ തങ്ങൾ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും പ്രഭാസ് പറഞ്ഞു. ബാഹുബലി വരെയുളള കാലം ഒരു ഒഴുക്കായിരുന്നെങ്കിൽ അതിനു ശേഷമുള്ള ഓരോ ദിവസവും ഓരോ പരീക്ഷണങ്ങളാണ്. ശരിക്കുമൊരു പരീക്ഷണകാലഘട്ടം. ഇനി വരുന്ന വർഷങ്ങളിൽ ഒരു ഇന്ത്യൻ സിനിമ എങ്ങനെയാണ് വേണ്ടതെന്ന് തനിക്ക് മനസിലായേക്കാമെന്നും പ്രഭാസ് പറഞ്ഞു. മലയാളം സിനിമകളും തെലുങ്ക് സിനിമകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ മലയാളം സിനിമകൾ കൂടുതൽ റിയലിസ്റ്റിക് ആണെന്നായിരുന്നു പ്രഭാസിന്റെ മറുപടി.

മലയാളം സിനിമകൾ കാണാറുണ്ടോ എന്ന ചോദ്യത്തിന് ട്രാൻസും ലൂസിഫറും ഈയടുത്ത് കണ്ടെന്നായിരുന്നു പ്രഭാസിന്റെ മറുപടി. മിന്നൽ മുരളിയെക്കുറിച്ച് ഒരുപാട് കേട്ടെങ്കിലും ഇതുവരെ കാണാൻ കഴിഞ്ഞില്ല. അത് കാണണം. രാധേ ശ്യാം എന്ന സിനിമയിൽ ജയറാം സാർ അഭിനയിച്ചിട്ടുണ്ടെന്നും മലയാളം പരിഭാഷയ്ക്ക് പൃഥ്വിരാജ് ആണ് ശബ്ദം നൽകിയിരിക്കുന്നത്. ഇനി വരുന്ന സലാർ എന്ന ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്. തെലുങ്കിലും ഇപ്പോൾ റിയലിസ്റ്റിക് സിനിമകൾ ഇറങ്ങുന്നുണ്ട്. അർജ്ജുൻ റെഡ്ഡി, പുഷ്പ പോലുള്ളവ. എങ്കിലും കൊമേഴ്സ്യൽ സിനിമകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ലൂസിഫർ കൊമേഴ്‌സ്യൽ സിനിമയാണെങ്കിലും അതിൽ റിയൽ എലമെന്റുണ്ട്. തെലുങ്ക് അങ്ങനെയാവുമായിരിക്കുമെന്നും പ്രഭാസ് പറഞ്ഞു.

Actor Prabhas Die-hard Fan Commits Suicide After Reading Radhe Shyam Negative Reviews
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago