പത്താന്‍ വിവാദത്തില്‍ നടി ദീപിക പദുക്കോണിനെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ്. കാവിയിട്ടവര്‍ ബലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിച്ചാലും പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചാലും കുഴപ്പമില്ലെന്നും എന്നാല്‍ സിനിമയില്‍ ഒരു വസ്ത്രമിടാന്‍ സാധിക്കില്ലേയെന്നും പ്രകാശ് രാജ് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പത്താന്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഗാനം പുറത്തുവന്നിരുന്നു. ഗാനരംഗത്ത് ദീപിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചത്. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖ് ഖാന്റേയും ദീപിക പദുക്കോണിന്റേയും കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
ചിത്രത്തിലെ ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. ഗാനരംഗത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. ഗാനരംഗത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് നരോത്തം മിശ്ര പറഞ്ഞത്. സിദ്ധാര്‍ത്ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ജനുവരി 25ന് തീയറ്ററുകളില്‍ എത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…