നോട്ട് നിരോധന സമയത്ത് 100 കോടി; കോവിഡ് രൂക്ഷമായ സമയത്ത് 50 കോടി; പ്രതിസന്ധികാലത്ത് വിജയം സ്വന്തമാക്കി അച്ഛനും മകനും

പ്രതിസന്ധിഘട്ടങ്ങളിൽ സിനിമാമേഖലയെ കൈ പിടിച്ച് ഉയർത്തുന്നതിൽ അച്ഛന്റെ പാത തന്നെയാണ് തന്റേതുമെന്ന് വ്യക്തമാക്കുകയാണ് നടൻ പ്രണവ് മോഹൻലാൽ. ജനുവരി 21ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ‘ഹൃദയം’ 25 ദിവസം കൊണ്ട് അമ്പതു കോടി ക്ലബിലെത്തി. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയായ ‘ഹൃദയം’ ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. കോവിഡ് മൂന്നാം തരംഗത്തിന്റെ കടുത്ത പ്രതിസന്ധിയിൽ മിക്ക ചിത്രങ്ങളും റിലീസ് മാറ്റിവെച്ചപ്പോഴാണ് ‘ഹൃദയം’ പറഞ്ഞ തിയതിക്ക് തന്നെ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആ റിലീസ് തിയറ്ററുകാർക്ക് വലിയ ആശ്വാസമായിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് ഹൃദയം തിയറ്ററുകളിൽ ഓടി.

ആദ്യഘട്ടത്തിൽ കോവിഡ് രൂക്ഷമായി ബാധിച്ച ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ ജില്ലകളിൽ തിയറ്ററുകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് കേരളത്തിലെ കുറച്ച് ജില്ലകളിലെ തിയറ്ററുകളിൽ ഹൃദയം പ്രദർശനത്തിന് എത്തിയത്. അവിടെയും ഹൃദയത്തിന് വൻ വരവേൽപ്പ് ആണ് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ അമ്പതുകോടി ക്ലബിൽ എത്തുകയും ചെയ്തു. പ്രണവ് മോഹൻലാൽ നായകനായി എത്തിയ മൂന്നാമത്തെ ചിത്രം വമ്പൻഹിറ്റ് ആയി മാറുകയായിരുന്നു. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രം എന്ന റെക്കോഡും ഹൃദയം സ്വന്തമാക്കി.

മോഹൻലാൽ നായകനായി എത്തിയ ‘പുലിമുരുകൻ’ ആണ് മലയാളത്തിൽ നിന്ന് 100 കോടി ക്ലബിൽ എത്തിയ ആദ്യചിത്രം. പുലിമുരുകൻ റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ ആയിരുന്നു നോട്ട് നിരോധനം വന്നത്. എന്നാൽ, ചിത്രത്തിന്റെ ജനപ്രീതിക്ക് മുമ്പിൽ നോട്ട് നിരോധനം അപ്രസക്തമായി. വൈശാഖ് സംവിധാനം ചെയ്ത് ടോമിച്ചൻ മുളകുപാടം നിർമിച്ച ചിത്രം നിറഞ്ഞ സദസുകളിൽ ഓടി. ചിത്രം 100 കോടി കളക്ട് ചെയ്തു റെക്കോഡ് സ്വന്തമാക്കി. ഉദയകൃഷ്ണ ആയിരുന്നു തിരക്കഥ. ഏറ്റവും വേഗതയിൽ 50 കോടി ക്ലബിൽ എത്തിയ പടമെന്ന ഖ്യാതിയും പുലിമുരുകന് മാത്രം സ്വന്തമാണ്. ഏതായാലും ഒരു കാലത്ത് പ്രതിസന്ധി കാലഘട്ടത്തിൽ അച്ഛൻ 100 കോടി ക്ലബിൽ എത്തിയപ്പോൾ മറ്റൊരു പ്രതിസന്ധികാലത്ത് മകൻ അമ്പതു കോടി ക്ലബിൽ ഇടം കണ്ടെത്തിയിരിക്കുകയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago