സിനിമാപ്രേമികൾ വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസി ആണ്. ഒന്നും രണ്ടും വർഷങ്ങളല്ല, കഴിഞ്ഞ നീണ്ട 14 വർഷങ്ങളാണ് ബ്ലസി ആടുജീവിതത്തിനു വേണ്ടി മാറ്റിവെച്ചത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഒരു ട്രയിലർ പുറത്തിറങ്ങിയിരുന്നു. ഫെസ്റ്റിവലുകൾക്കായി ഒരുക്കിയ ട്രയിലർ ആയിരുന്നു പുറത്തിറക്കിയത്. വലിയ സ്വീകരണമായിരുന്നു ആ ട്രയിലറിന് ലഭിച്ചത്.
ആടുജീവിതം സിനിമയ്ക്കു വേണ്ടി നടൻ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങളും മാറ്റങ്ങളും വലിയ ചർച്ച ആയിരുന്നു. എന്നാൽ, സംവിധായകൻ ബ്ലസി ഈ സിനിമയ്ക്കു വേണ്ടി നടത്തിയ ത്യാഗങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ അത്രയൊന്നും താൻ ചെയ്തിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഇതിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാകുകയാണ്. ആടുജീവിതം കാരണമാണ് തന്റെ കഴിഞ്ഞ കുറച്ച് വർഷത്തെ ജീവതം ഡിസൈൻ ചെയ്യപ്പെട്ടിരുന്നതെന്ന് പറയുകയാണ് പൃഥ്വിരാജ്.
‘ആടുജീവിതം വർഷത്തിന്റെ ഒരു സമയം മാത്രമേ ചിത്രീകരിക്കാൻ പറ്റുകയുള്ളു. കാരണം, മരുഭൂമിയിലെ കാലാവസ്ഥ അനുസരിച്ചാണത്. എല്ലാ വർഷവും ആ സമയമാകുന്നതിന് കുറച്ച് മാസങ്ങൾ മുൻപേ ഞാൻ താടി വളർത്തിത്തുടങ്ങും, തടി കുറച്ച് തുടങ്ങും. എന്നോട് ആളുകൾ ചോദിക്കാറുണ്ട് കഴിഞ്ഞ കുറച്ച് നാളുകളായി എന്താണ് താടിവെച്ച് അഭിനയിക്കുന്നത് എന്ന്. എനിക്ക് കൃത്യമായ ടൈം ഗ്യാപ് നോക്കി മാത്രമേ താടിയെടുക്കാൻ കഴിയുള്ളു. 2018 മുതൽ കഴിഞ്ഞ നാല് വർഷമായി എല്ലാം പ്ലാൻ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവെച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഒരുപാട് ഇതരഭാഷ സിനിമകൾ നടനായും സംവിധായകനായും ചെയ്യാനാകാതെ വന്നിട്ടുണ്ട്. ഇത് പറയുമ്പോൾ ഞാൻ വലിയ ത്യാഗം ചെയ്തതായി തോന്നും. എന്നാൽ 2008ലാണ് ബ്ലെസി എന്നോട് ഈ സിനിമയെ പറ്റി സംസാരിക്കുന്നത്. അതിന് ശേഷം അദ്ദേഹം കളിമണ്ണ് എന്ന സിനിമ മാത്രമാണ് ചെയ്തത്. ശ്വേതയുടെ പ്രഗ്നൻസി കാരണം ആ സമയത്തേ ചിത്രീകരിക്കാൻ കഴിയൂ എന്നുള്ളതുകൊണ്ട് മാത്രമാണ് അത്. 2008ലും ഇപ്പോഴും ബ്ലെസി മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. ഏത് നടന്റെ അടുത്ത് പോയിട്ട് അദ്ദേഹം സിനിമ പറഞ്ഞാലും താല്പര്യപൂർവ്വം അവർ ഡേറ്റ് കൊടുക്കുകയും സിനിമ ചെയ്യുകയും ചെയ്യും. അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കായിരുന്നു ഈ 14 വർഷക്കാലം. എന്നിട്ടും ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി അദ്ദേഹം അത് മാറ്റിവെച്ചു. അതുവച്ച് താരതമ്യം ചെയ്യുമ്പോൾ എന്റെ ത്യാഗം ഒന്നുമല്ല.’ -പൃഥ്വിരാജ് പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…