ഹുറാകാൻ നൽകി ഉറുസ് സ്വന്തമാക്കി; ലംബോർഗിനി എസ് യു വി സ്വന്തമാക്കി നടൻ പൃഥ്വിരാജ്

ആഡംബരവാഹനമായ ലംബോർഗിനി കേരളത്തിൽ പലപ്പോഴും ചർച്ചയാകുന്നത് നടൻ പൃഥ്വിരാജ് സുകുമാരന്റെ പേരിനോട് ചേർത്താണ്. കാരണം, മലയാള സിനിമാതാരങ്ങളിലെ ഏക ലംബോർഗിനി ഉടമയാണ് പൃഥ്വിരാജ്. ഏതായാലും അദ്ദേഹത്തിന്റെ ഗാരേജിലേക്ക് വീണ്ടും ലംബോർഗിനിയുടെ മറ്റൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്. ലംബോർഗിനിയുടെ എസ് യു വി മോഡലായ ഉറുസ് ആണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തിൽ ഏറ്റവുമൊടുവിൽ എത്തിയിരിക്കുന്നത്.

അതേസമയം, ഇത് പുതിയ വാഹനമല്ലെന്നും റിപ്പോർട്ടുണ്ട്. 2019ൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ വില സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. കേരള രജിസ്‌ട്രേഷനിലുള്ള ലംബോർഗിനി ഉറുസ് കേരളത്തിലെ പ്രീമിയം യൂസ്ഡ് കാർ ഡീലർഷിപ്പായ റോയൽ ഡ്രൈവിൽ നിന്നാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

2019ൽ ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില 4.35 കോടിയാണെന്നാണ് വിലയിരുത്തൽ. അതേസമയം, പൃഥ്വിരാജിന്റെ കൈവശമുള്ള ലംബോർഗിനി ഹുറാകാൻ എക്സ്ചേഞ്ച് ചെയ്താണ് പൃഥ്വിരാജ് ഉറുസ് എസ് യു വി സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. 2018ൽ പൃഥ്വിരാജ് സ്വന്തമാക്കിയ ഹുറാകാൻ നാലു വർഷത്തിനിടെ വെറും 2000 കിലോമീറ്റർ മാത്രമാണ് ഓടിയിരിക്കുന്നത്. ഇപ്പോൾ വാങ്ങിയിരിക്കുന്ന ഉറുസ് 5000 കിലോമീറ്ററോളം ഓടിയിട്ടുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago