തിരുവനന്തപുരം നഗരസഭയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നടൻ പൃഥ്വിരാജ് സുകുമാരൻ. നഗരസഭയുടെ നേതൃത്വത്തിൽ നിർമിച്ച ഏറ്റവും വലിയ കാൽനട മേൽപ്പാലം നാടിന് സമർപ്പിക്കുന്ന ചടങ്ങിലാണ് പൃഥ്വിരാജ് പങ്കെടുത്തത്. കാൽനട മേൽപ്പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചപ്പോൾ ‘അഭിമാനം അനന്തപുരി’ സെൽഫി പോയിന്റിന്റെ ഉദ്ഘാടനം പൃഥ്വിരാജ് നിർവഹിച്ചു. തിരുവനന്തപുരത്ത് തന്റെ ഒരു സിനിമയുടെ ഷൂട്ട് നടക്കുന്നത് ഒരുപാട് കാലത്തിനു ശേഷമാണെന്നും ഇതുപോലൊരു പൊതുപരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞത് അങ്ങനെയാണെന്നും പൃഥ്വിരാജ് പറഞ്ഞു.
ജനിച്ച നാട്ടിൽ വരുമ്പോൾ എല്ലാവർക്കുമുള്ള സന്തോഷമാണ് തനിക്കുമുള്ളതെന്ന് പൃഥ്വിരാജ് പറഞ്ഞു. കോളേജിൽ പഠിക്കുന്ന സമയത്ത് പഴവങ്ങാടിയിൽ നിന്ന് കിഴക്കേകോട്ടയിലേക്കുള്ള റോഡിൽ സ്ഥിരമായി പൊലീസ് പരിശോധന ഉണ്ടായിരുന്ന സ്ഥലമായിരുന്നെന്നും അന്ന് ബൈക്കിൽ സ്പീഡിൽ പോയിട്ട് ഒരുപാട് പ്രാവശ്യം പിടിച്ചു നിർത്തിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ആ വഴിയിൽ ഇതുപോലൊരു പൊതുചടങ്ങിൽ നാട്ടുകാരുടെ സന്തോഷത്തിന് മുന്നിൽ നിൽക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
തിരുവനന്തപുരത്ത് ജനിച്ച് വളർന്ന ആളാണെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് എറണാകുളം കേന്ദ്രീകരിച്ച് താമസം മാറിയതാണ്. ഇന്നും തിരുവനന്തപുരത്ത് വരുമ്പോഴാണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നലുണ്ടാകുന്നത്. തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്നയാളാണ് താനെന്നും താനിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാപ്പ എന്ന സിനിമയിൽ തന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നതെന്നും അതുകൊണ്ടാണ് എന്തായാലും വന്നുകളയാം എന്ന് തീരുമാനിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരം നഗരസഭയും AXO ENGINEERS PVT. LTD. സംയുക്തമായാണ് കാൽനട മേൽപ്പാലം പൂർത്തീകരിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…