തൊണ്ണൂറുകളിൽ മലയാള സിനിമാ പ്രേമികളുടെ ഹരമായിരുന്നു റഹ്മാൻ. അദ്ദേഹത്തെ മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ്. അഭിനയമികവ് കൊണ്ടും വേറിട്ട സൗന്ദര്യവും കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് ആദ്യസിനിമകളിലൂടെ തന്നെ സാധിച്ചു. റഹ്മാന്റെ സിനിമകൾക്ക് തിയേറ്ററുകളിൽ വൻ ഇടിച്ചുകയറ്റമായിരുന്നു. ഇപ്പോൾ റഹ്മാന്റെ മകൾ റുസ്ത റഹ്മാൻ വിവാഹിതയായി എന്ന സന്തോഷ വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്.
അൽതാഫ് നവാബാണ് റുസ്തയുടെ വരൻ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സംഗീത സംവിധായകൻ എ.ആറ്‍. റഹ്മാൻ, മോഹൻലാൽ തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇവരെ കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. റുസ്തയെക്കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്. എ ആർ റഹ്മാന്റെ ഭാര്യ സൈറ ഭാനുവിന്റെ സഹോദരി മെഹ്റുന്നിസയാണ് റഹ്മാന്റെ ഭാര്യ.
എ ആർ റഹ്മാന്റെ സാന്നിധ്യവും വിവാഹച്ചടങ്ങിന് മാറ്റുകൂട്ടി. എ ആർ റഹ്മാൻ തൂവെള്ള നിറത്തിലുള്ള ജുബ്ബയും കോട്ടുമൊക്കെ ധരിച്ച് ചടങ്ങിനെത്തിയതിന്റെ ചിത്രങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. സ്റ്റാലിനോടൊപ്പം നിൽക്കുന്ന റഹ്മാന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. വിവാഹത്തലേന്ന് നടന്ന പ്രത്യേക റിസപ്‌ഷനിലും എ ആർ റഹ്മാൻ തന്നെയായിരുന്നു വിശിഷ്ടാതിഥി. എ ആർ റഹ്മാനൊപ്പം റുസ്തയും അലീഷയും ഫോട്ടോക്ക് പോസ് ചെയ്തതും ട്രെൻഡിങ് ആയിട്ടുണ്ട്. അതോടൊപ്പം തന്നെ പഴയകാല നായികമാരുടെയും നായകന്മാരുടെയും ഒരു ഒത്തുകൂടൽ കൂടിയായിരുന്നു ഈ വിവാഹച്ചടങ്ങ്.
മലയാള സിനിമകളിലാണ് റഹ്മാന്റെ തുടക്കമെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിക്കുക വഴി ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെയാകെ മനം കവരുകയായിരുന്നു താരം. കൂടെവിടെ എന്ന റഹ്മാൻ ചിത്രം ഇന്നും മലയാളികൾക്ക് ഒരു നൊസ്റ്റാൾജിയ തന്നെയാണ്. ഇപ്പോൾ ആരാധകർ അവരുടെ പ്രിയനടന്റെ മകൾക്ക് വിവാഹാശംസകൾ നേരുകയാണ്. ഒപ്പം റഹ്മാനെ വീണ്ടും മലയാള സിനിമയിൽ സജീവമായി കാണാനുള്ള ആഗ്രഹവും പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…