‘ബംഗളൂരുവിൽ ആയിരുന്ന മുടിയൻ ഡ്രഗ് കേസിൽ ജയിലിൽ’; ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നത് – പൊട്ടിക്കരഞ്ഞ് നടൻ ഋഷി

നിരവധി ആരാധകരുള്ള പരമ്പരയാണ് ഫ്ലവേഴ്സ് ടിവിയിൽ പ്രദർശനം തുടരുന്ന ഉപ്പും മുളകും. കഴിഞ്ഞ കുറച്ചു നാളുകളായി ബാലുവിന്റെ കുടുംബത്തിലെ ഒരു അംഗത്തിനെ അധികം കാണാറില്ല. മറ്റാരുമല്ല, മുടിയനെയാണ് കാണാത്തത്. അച്ഛനും അമ്മയുമായ ബാലുവിനും നീലുവിനും മുടിയൻ, ലെച്ചു, കേശു, ശിവ, പാറു എന്നിങ്ങനെ അഞ്ചു മക്കളാണുള്ളത്. എന്നാൽ, മുടിയൻ എന്ന കഥാപാത്രത്തിനെ ഇപ്പോൾ ഉപ്പും മുളകും പരമ്പരയിൽ കാണാറില്ല. എന്തുകൊണ്ട് മുടിയനെ ഉപ്പും മുളകും പരമ്പരയിൽ കാണുന്നില്ലെന്നതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ഋഷി.

കഴിഞ്ഞ നാല് മാസമായി മുടിയൻ എന്ന കഥാപാത്രത്തെ ഉപ്പും മുളകിൽ കാണുന്നില്ലെന്ന പരാതി പ്രേക്ഷകർ ഉന്നയിക്കാറുണ്ട്. ഇപ്പോൾ അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഋഷി ഇക്കാര്യം വ്യക്തമാക്കുന്നത്. മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നതെന്നും ഇപ്പോൾ അവിടെ വച്ച് ഡ്രഗ്ഗ് കേസിൽ അകപ്പെട്ടെന്ന രീതിയിൽ എപ്പിസോഡ് ഷൂട്ട് ചെയ്‌തെന്നുമാണ് ഋഷി ആരോപിക്കുന്നത്. ഇങ്ങനെയൊരു എപ്പിസോഡ് ഷൂട്ട് ചെയ്തിരിക്കുന്നത് തന്റെ അറിവില്ലാതെയാണെന്നും ഉപ്പും മുളകും ടീമിൽ വിശ്വസിക്കാവുന്ന ഒരാളിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും ഋഷി പറയുന്നു. സംവിധായകന് എതിരെയും ഋഷി പരാതി ഉന്നയിച്ചു. ഉപ്പും മുളകും സീരിയലിൽ കഴിഞ്ഞ നാലു മാസങ്ങളായി ഇല്ല. എങ്കിലും കഥ മുന്നോട്ട് പോകുന്നുണ്ട്. അത് തനിക്ക് കുഴപ്പമില്ലെന്നും ഇപ്പോൾ ഷൂട്ട് ചെയ്തിരിക്കുന്നത് മുടിയൻ ഡ്രഗ് കേസിൽ അകത്തായെന്നുമാണ്. സോഷ്യൽ മീഡിയയിൽ തനിക്ക് ഇതൊക്കെ പറയാൻ പേടി ആയിരുന്നെന്നും അതുകൊണ്ടാണ് നാലുമാസം മിണ്ടാതിരുന്നതെന്നും ഋഷി പറഞ്ഞു.

ഉപ്പും മുളകന്റെ ക്രിയേറ്റർ ഉണ്ണി സാർ ആണ്. മുമ്പും ഉണ്ണി സാറുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യം അമ്മയുടെ(നിഷ സാരംഗ്) നേരെ ആയിരുന്നു. ഇപ്പോൾ എന്റെ നേരെയാണ്. ചില സമയത്ത് പേടിച്ചാണ് സെറ്റിൽ നിൽക്കുന്നതെന്നും എല്ലാവരും നിശ്ശബ്ദരായിരിക്കുമെന്നും ഋഷി പറഞ്ഞു. ഈ എപ്പിസോഡ് ഷൂട്ട് ചെയ്യരുതെന്ന് അവരെല്ലാവരും അഭ്യർത്ഥിച്ചിരുന്നെന്നും ഉണ്ണി സറിന്റെ നിർബന്ധമായിരുന്നു അതെന്നും ഋഷി പറയുന്നു. ഹറാസ്സിങ്ങ്, ടോർച്ചറിങ്ങ് അങ്ങനെയൊരു അവസ്ഥയിലാണിപ്പോൾ ഉള്ളതെന്നും ഋഷി വ്യക്തമാക്കുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago