ഫെമിനിസത്തിന്റെ പേര് പറഞ്ഞ് ഹുങ്ക് കാണിക്കുകയും എല്ലാത്തിനേയും മറയ്ക്കുവാൻ താൻ കമ്മ്യൂണിസ്റ്റാണെന്ന് പറയുകയും ചെയ്യുന്ന കപട ഫെമിനിസ്റ്റുകൾക്കെതിരെ ശക്തമായ ഭാഷയിൽ സംസാരിച്ചിരിക്കുകയാണ് നടൻ സാബുമോൻ. ഇങ്ങനെയുള്ളവർ കമ്മ്യൂണിസ്റ്റല്ല, മറിച്ച് സാമൂഹ്യവിരുദ്ധരാണെന്നാണ് സാബുമോൻ പറയുന്നത്.
പണ്ട് കാലത്ത് വാർത്തകളും വിവരങ്ങളും പങ്കുവെയ്ക്കപ്പെടുന്നതിനായി ഉപയോഗിച്ചിരുന്ന ടെലിഗ്രാം സംവിധാനത്തിന് പ്രാദേശികമായി വിളിച്ചിരുന്നത് ” കമ്പിയില്ലാ കമ്പി” എന്നായിരുന്നു. കമ്പി (wire)യില്ലാതെ ലഭ്യമാകുന്ന കമ്പി(information) എന്ന അർത്ഥത്തിൽ. അതുപോലൊരു സാങ്കേതിക ഭാഷ പദപ്രയോഗം ഞാൻ പരിചയപ്പെടുത്താം. “കമ്മിയല്ലാ കമ്മി”.
കേരളത്തിലെ ഫെമിനസം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം അതിൻ്റെ മുഖമായി മാറുന്ന/ മുഖമായി നിൽക്കാൻ പരിശ്രമിക്കുന്നവർ ആരൊക്കെയാണെന്നാണ്. ഒരു രാഷ്ട്രീയ ആശയം വിജയിക്കുന്നത് അത് പൊതുമധ്യത്തിൽ എത്തി, ജനങ്ങൾ സ്വീകരിക്കുകയോ അതിനെ ജനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുകയോ ചെയ്യുമ്പോഴാണ്. കുറഞ്ഞ പക്ഷം ജനങ്ങൾ അതിന് വേണ്ടി ശബ്ദമുയർത്താൻ തയ്യാറാവുകയെങ്കിലും ചെയ്യുമ്പോഴാണ്. ഇവിടെയാണെങ്കിലോ, ഒരു തരുമ്പിന് സമൂഹത്തോട് പ്രതിബന്ധതയില്ലാതെ, മുഴുവൻ സാമൂഹിക ഘടനയെ തന്നെ വെല്ലുവിളിച്ച് കൊണ്ടുള്ള ഇവരുടെ കോപ്രായങ്ങളിൽ എങ്ങനെ ജനപിന്തുണ ലഭിക്കുമെന്നാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കണമെണ മൗലികമായ ആവശ്യത്തിന് മലക്ക് പോകുന്ന വസ്ത്രം ധരിച്ചു തുടകാണിക്കുന്ന ഫോട്ടോയുടെ അനിവാര്യത എന്താകും. കാരണം എന്തോ ആകട്ടെ, അതിലൂടെ ഇവർ ജനങ്ങളിൽ നിന്നും അകലുകയാണ്. അത്തരത്തിൽ പൊതു ജനങ്ങളിൽ നിന്നും അകന്ന് മാറി ഇവർ എന്ത് സാമൂഹിക നവീകരണമാകും ഇവിടെ നടപ്പിലാക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസം അങ്ങേയറ്റം വഷളത്തരം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്നതിലൂടെയും ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്. അയാളുടെ അസഭ്യം പറച്ചിൽ എന്ന ആക്രമണത്തിന് പ്രതി ആക്രമണം അഴിച്ചുവിട്ടു കൊണ്ട് ഇവർ ഇവിടത്തെ നിയമ വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമാവുകയാണ്. മാത്രമല്ല, വളരെ പ്രിവിലേജ്ഡ് ആയിട്ടുള്ള മൂന്നു സ്ത്രീകളുടെ എക്സ്ട്രാ ജൂഡിഷ്യൽ റിവഞ്ചിലൂടെ ഇവിടത്തെ അടിസ്ഥാന വർഗത്തിലെ സ്ത്രീകൾക്ക് എന്ത് സന്ദേശമാണ് ഇവർ കൈമാറുന്നത്. ജനാധിപത്യ സംവിധാനത്തിനെ താറുമാറാക്കി ഗോ സംരക്ഷകരെ പോലെ മോബ്ലിഞ്ചിംഗിലൂടെ അവനവൻ്റെ നീതി നടപ്പിലാക്കിയെടുക്കാമെന്നോ? കാണാൻ കുളിരുള്ള കാഴ്ച്ചയാണ്, നാളെ മുതൽ അടിച്ച് ഒതുക്കി ഫെമിനസം നടപ്പിലാക്കുന്നത്. പക്ഷെ, വിശാലമായ ഫെമിനസമെന്ന ആശയത്തിൽ നിന്നും ജനങ്ങൾ പിന്നോട്ട് പോകും. ജനപിന്തുണയില്ലാതെ നടപ്പിൽ വരുത്താൻ ഫെമിനിസം മാവോയിസമോ, അരാജകത്വവാദമോ അല്ലല്ലോ.
ഇനി ഇതിൻ്റെ പ്രശ്നം ചൂണ്ടി കാണിക്കപ്പെടുമ്പോൾ രക്ഷപ്പെടാനോ, സ്വീകര്യത ലഭിക്കാനായോ ഇവരൊക്കെ പറയുന്നത് ഇവർ കമ്യൂണിസ്റ്റാണെന്നാണ്. ഇവരെങ്ങനെയാണ് കമ്യൂണിസ്റ്റ് ആകുന്നത്. സമൂഹത്തിന് മേൽ പരപുച്ഛത്തിൻ്റെ പരകോടിയിൽ നിൽക്കുന്ന, രാഷ്ട്രീയ ബോധമില്ലാത്ത, സമൂഹത്തിൻ്റെ പൾസ് തിരിച്ചറിയാൻ പോലും ശേഷിയില്ലാത്ത ഇവരെങ്ങനെ കമ്മ്യൂണിസ്റ്റ് ആകുമെന്നാണ്. ഇവര് കമ്യൂണസത്തെ പിന്തുണയ്ക്കുന്നുവരോ, പിന്തുടരാൻ ശ്രമിക്കുന്നുവരോ ആയേക്കാം.പക്ഷെ, കമ്യൂണിസ്റ്റ് പ്രസ്ഥാനം ഡിമാൻറ് ചെയ്യുന്നത് പോലെ ജനങ്ങളെ ചേർത്ത് പിടിച്ച് കൊണ്ട് ഒരു മൂവ്മെൻ്റ് നടത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തവരാണിവർ.
കമ്യൂണിസം പ്രതിനിധാനം ചെയ്യുന്നത് തൊഴിലാളി വർഗത്തെയാണ് മറിച്ച് പ്രിവിലേജ്ഡ് എലീറ്റിസ്റ്റുകളെയല്ല. അവനവൻ്റെ അദ്ധ്വാനത്തിൽ നേടിയെടുക്കപ്പെടുന്ന പ്രിവിലേജുകളുടെ പ്രധാന്യത്തേയും അതിൻ്റെ എഫോർട്ടിനേയും നിസ്സാരമാക്കുകയല്ല. കുടുംബത്തിലേയും തൊഴിലിടത്തിലേയും ലിംഗ അസമത്വങ്ങളെയടക്കം സാധരണയിൽ സാധരണക്കാരായ സ്ത്രീകളുടെ സാമൂഹിക അസമത്വങ്ങളെയല്ലല്ലോ സോ കോൾഡ് ആക്ടിവിസ്റ്റുകൾ അഡ്രസ് ചെയ്യുന്നത്. മാറ് തുറന്ന് അറ്റൻഷൻ നേടിയെടുക്കലും, തല്ലി പഴിപ്പിച്ച് തെറി വിളിച്ച്, ഹുങ്ക് കാട്ടലിനെ ചിത്രീകരിച്ച് പ്രദർശിപ്പിക്കുന്നതിലൂടെ പാട്രിയാർക്കിയുടെ ജീർണ്ണനമല്ലേ ഇവരൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. ഇവരൊക്കെ കമ്യൂണിസ്റ്റല്ലാന്ന് മാത്രമല്ല സാമൂഹിക വിരുദ്ധരുമാണ്.
ഞാനും, ഞാനും, പിന്നെ ഞാനുമെന്ന സമവാക്യത്തിൽ ചുറ്റി തിരിയുന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിൻ്റെ എഞ്ചുവടി പോലും അറിയാത്ത വിവരമില്ലാത്ത കരിയറിസ്റ്റ് ആക്ടിവിസ്റ്റുകളിൽ നിന്നും ഫെമിനസത്തോടൊപ്പം കമ്യൂണിസത്തിനും മുക്തി ആവശ്യമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…